ദില്ലി : 3 മലയാളികളുള്‍പ്പെടെ 17 പേരുടെ മരണത്തിന് കാരണമായ കരോള്‍ബാഗിലെ അര്‍പിത് ഹോട്ടല്‍ തീപിടുത്തത്തില്‍ ഹോട്ടല്‍ ഉടമയെ അറസ്റ്റ് ചെയ്തു.

അര്‍പിത് ഹോട്ടല്‍ ഉടമയായ രാകേഷ് ഗോയലിനെയാണ് ദില്ലി പൊലീസിന്റെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ദില്ലി ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടില്‍ വച്ചായിരുന്നു അറസ്റ്റ്.

ഗോയലിനെ കൂടാതെ ഹോട്ടല്‍ മാനേജറിനെയും അസിസ്റ്റന്റ് മാനേജറിനെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കി കൂടുതല്‍ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.