ജവാന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്രയെ റോഡ് ഷോയാക്കി ബിജെപി; പൊട്ടിച്ചിരിച്ചും കൈവീശി കാണിച്ചും സാക്ഷി മഹാരാജ്; പ്രതിഷേധം ശക്തം

ലഖ്നൗ: പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്രയെ റോഡ് ഷോയാക്കി ബിജെപി.

ഉത്തര്‍പ്രദേശിലെ ഉന്നാവോ സ്വദേശിയായ സിആര്‍പിഎഫ് ജവാന്‍ അജിത് കുമാറിന്റെ വിലപായാത്രയെയാണ് തെരഞ്ഞൈടുപ്പ് റാലിക്ക് സമാനമാക്കി ബിജെപി നേതാക്കള്‍ മാറ്റിയത്.

മൃതദേഹത്തിന്റെ അടുത്ത് നിന്ന് ചിരിച്ചും വിലപായാത്രയെ പ്രതീക്ഷിച്ച് നിന്ന ജനങ്ങളെ കൈവീശിക്കാണിട്ടിയുമുള്ള ബിജെപി എംപി സാക്ഷി മഹാരാജിന്റെ പ്രവൃത്തിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

ജവാന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ തടിച്ചുകൂടിയ ആളുകളെ കൈവീശിക്കാണിക്കുകയും ചിരിക്കുകയും ചെയ്യുന്ന സാക്ഷി മഹാരാജിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍മീഡയില്‍ വൈറലായി കഴിഞ്ഞു.

ജവാനെ മാത്രമല്ല, മനംനൊന്ത് നില്‍ക്കുന്ന ജനങ്ങളെയും ബിജെപി എംപി അപമാനിച്ചുവെന്നാണ് വിമര്‍ശനം ഉയരുന്നത്. ജവാന്റെ മൃതദേഹം പോലും ബിജെപി രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നെന്നും ആരോപണമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News