പീഡനശ്രമം: ഉണ്ണി മുകുന്ദനെതിരെ യുവതി മൊഴി നല്‍കി

കൊച്ചി: യുവതാരം ഉണ്ണി മുകുന്ദനെതിരായ പീഡന പരാതിയില്‍ യുവതി എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ മൊഴി നല്‍കി. കേസില്‍ രഹസ്യ വിചാരണയാണ് നടക്കുന്നത്.

2017ലാണ് തനിക്ക് നേരെ ഉണ്ണിയുടെ പീഡന ശ്രമം ഉണ്ടായെന്നാണ് യുവതിയുടെ പരാതി. കേസ് 23ന് വീണ്ടും പരിഗണിക്കും.

കോട്ടയം സ്വദേശിനിയാണ് ഉണ്ണിമുകുന്ദനെതിരെ പരാതി നല്‍കിയത്. ഇടപ്പളളിയിലെ ഉണ്ണിയുടെ വീട്ടില്‍ കഥ പറയാനെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.

അതേസമയം, തന്നെ കളളക്കേസില്‍ കുടുക്കി പണം തട്ടാനാണ് യുവതി ശ്രമിക്കുന്നതെന്ന് ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി. തന്റെ കരിയര്‍ നശിപ്പിക്കാനുളള ശ്രമമാണ് നടക്കുന്നതെന്നും ഉണ്ണി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News