സൈനികര്‍ കൊല്ലപ്പെടുന്നത് കേന്ദ്ര സര്‍ക്കാരിന്റെ കഴിവുകേട്; 2013ല്‍ മോദി നടത്തിയ പ്രസംഗം ഇന്ന് തിരിഞ്ഞു കൊത്തുന്നു

രാജ്യത്തെ സൈനികര്‍ കൊല്ലപ്പെടുന്നതിനെക്കുറിച്ച് 2013ല്‍ നരേന്ദ്ര മോദി നടത്തിയ പ്രസംഗം 2019 ല്‍ തിരിഞ്ഞു കൊത്തുന്നു. രാജ്യത്ത് സൈനികര്‍ കൊല്ലപ്പെടുന്നത് കേന്ദ്ര സര്‍ക്കാരിന്റെ കഴിവുകേടാണെന്നും രാജ്യം ഭരിക്കാന്‍ അറിയാത്തത് കൊണ്ടാണെന്നുമായിരുന്നു മോദി അന്ന് പ്രസംഗിച്ചത്.

പുല്‍വാമ ഭീകരാക്രമണത്തിന്റെ നടുക്കത്തില്‍ നിന്ന് രാജ്യം ഇതുവരെ പുറത്ത് വന്നിട്ടില്ല. 40 വീര പുത്രന്മാരെയാണ് കണ്ണ് ചിമ്മുന്ന നേരം കൊണ്ട് രാജ്യത്തിന് നഷ്ടപ്പെട്ടത്. രാജ്യത്തിന്റെ സൈനികര്‍ കൊല്ലപ്പെടുന്നതിന് ഉത്തരവാദിയും മറുപടി പറയേണ്ടതും കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരാണെന്നാണ് 2013ല്‍ അധികാരത്തില്‍ കയറും മുന്‍പ് നരേന്ദ്ര മോദി പ്രസംഗിച്ചത്.

രാജ്യത്തെ സൈനികര്‍ മരിക്കുന്നു. ഭാരതത്തിന് തല കുനിക്കേണ്ടി വരുന്നഅവസ്ഥയാണ്. നിസ്സഹായതയോട് കൂടി നില്‍ക്കേണ്ടി വരുന്ന ഭാരതത്തിന്റെ അവസ്ഥ ലജ്ജാകരമാണ്. കേന്ദ്രസര്‍ക്കാരിനെയേ ഞാന്‍ ഇതിന് കുറ്റപ്പെടുത്തുകയുള്ളൂ. രാജ്യം ഭരിക്കാന്‍ അറിയില്ല. അതിന്റെ കുഴപ്പമാണ് ഇതിനെല്ലാം കാരണം എന്നായിരുന്നു മോദി അന്ന് പ്രസംഗിച്ചത്.

ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം ഇതേ വാക്കുകള്‍ മോദി സര്‍ക്കാറിനെ തിരിഞ്ഞു കൊത്തുന്നു. മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കൊല്ലപ്പെട്ട സൈനീകരുടെ കണക്കെടുത്താല്‍ മോദി ഭരണം വന്നശേഷം 177 ശതമാനം സൈനികരാണ് രാജ്യത്ത് കൊല്ലപ്പെടുകയും 18 താവ്രവാദ ആക്രമണങ്ങള്‍ രാജ്യത്ത് ഉണ്ടാകുകയും ചെയ്തു.

95 സൈനികര്‍ക്ക് 2018ല്‍ മാത്രം ജീവന്‍ നഷ്ടപ്പെട്ടു. 2017ല്‍ രാജ്യത്ത് 805 ഉം 2018ല്‍ 941 മായി ഭീകരാക്രമണങ്ങള്‍ വര്‍ദ്ധിച്ചു. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്തെക്കാള്‍ 115 ശതമാനം സൈനികരാണ് എന്‍ഡിഎ സര്‍ക്കാര്‍ ഭരണകാലത്ത് കൊല്ലപ്പെട്ടത്. ഇതിനെല്ലാം കാരണം ദേശസുരക്ഷയുടെ കാര്യത്തില്‍ കേന്ദ്രം കൈക്കൊണ്ട നിലപാടുകളിലെ വാഴ്ചകള്‍ തന്നെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News