ബിജെപി ദക്ഷിണ മേഖല ഉപാധ്യക്ഷൻ തോട്ടയ്ക്കാട് ശശിയെ വധിക്കാൻ ബാഗിൽ വാളുമായി എത്തിയ ആർഎസ് എസ് പ്രവർത്തകനെ പിടികൂടി പോലീസിൽ ഏൽപിച്ചു.

ഞായറാഴ്ച രാവിലെ ഏഴു മണിയോടെ ആണ് സംഭവം. പുളിമാത്ത് താളിക്കുഴി, നീലിമുക്ക്, കാഞ്ഞിരത്തിങ്കൽ വീട്ടിൽ ജയകുമാർ ആണ് സംഭവവുമായി ബന്ധപ്പെട്ട് കല്ലമ്പലം പോലീസിന്റെ കസ്റ്റഡിയിൽ ഉള്ളത്.

എന്നാൽ തോട്ടയ്ക്കാട് ശശിക്ക് ഇത് സംബന്ധിച്ച് പരാതി ഇല്ലെന്നാണ് ലഭിക്കുന്ന സൂചന. ഇത് കേസിൽ ദുരൂഹത വർദ്ധിപ്പിക്കുന്നു.

ശശിയുടെ വീട്ടിൽ എത്തിയ പ്രതിയെ ചിലർ അനുനയിപ്പിച്ച് തോട്ടയ്ക്കാട് ജംഗ്ഷനിൽ എത്തിച്ചതായും, അവിടെ വെച്ച് ഇയാൾക്ക് ക്രൂര മർദ്ദനമേറ്റതായും പ്രദേശവാസികൾ പറയുന്നു.

എന്നാൽ ബിജെപി നേതാവിനെ വകവരുത്താൻ പാർട്ടി അനുകൂല സംഘടനാ പ്രവർത്തകൻ തുനിഞ്ഞതിലെ കാരണം ദുരൂഹമായി തുടരുന്നു.

പ്രതി ബിജെപി യോ ആർ എസ് എസ് പ്രവർത്തകനോ അല്ലെന്നാണ് ശശി അനുകൂല വിഭാഗം പറയുന്നത്.

പരിക്കേറ്റ ഇയാളെ പോലീസ് പരിപ്പള്ളിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അഭ്യൂഹമുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് വിവരങ്ങൾ ഒന്നും പോലീസ് പുറത്ത് വിട്ടിട്ടില്ല.