വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങള്‍ പിന്തുടരുന്ന കേന്ദ്രസര്‍ക്കാരിന് താക്കീതായി ഇടത് വിദ്യാര്‍ത്ഥി സംഘടനകളുടെ ദില്ലി ചലോ പാര്‍ലമെന്റ് മാര്‍ച്ച് നാളെ.

പൊതുവിദ്യാഭ്യാസം സാര്‍വത്രികവും സൗജന്യവുമാക്കുക, വിദ്യാഭ്യാസരംഗത്തെ വര്‍ഗീയവല്‍ക്കണം അവസാനിപ്പിക്കുക, കേന്ദ്രബജറ്റിലെ 10 ശതമാനം വിദ്യാഭ്യാസ മേഖലയ്ക്ക് മാറ്റിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നിയിച്ചാണ് മാര്‍ച്ച്.

വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ അട്ടിമറിച്ച് വിദ്യാഭ്യാസ മേഖലയെ ദുര്‍ബലമാക്കിയ കേന്ദ്രസര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ മാര്‍ച്ചില്‍ ശക്തമായ പ്രതിഷേധമുയരും.

കര്‍ഷകര്‍, തൊഴിലാളികള്‍,യുവാക്കള്‍,ദളിത് ന്യൂനപക്ഷ വിഭാഗങ്ങള്‍ എന്നിവര്‍ക്ക് പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിന് താക്കീതായി രാജ്യത്തെ വിദ്യാര്‍ത്ഥി സമൂഹവും സമരത്തിനിറങ്ങുന്നത്.

എസ്എഫ്‌ഐ, എഐഎസ്എഫ്, തുടങ്ങി 5 ഇടത് വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തിലാണ് ദില്ലി ചലോ പാര്‍ലമെന്റ് മാര്‍ച്ച്.

പൊതുവിദ്യാഭ്യാസം സാര്‍വത്രികവും സൗജന്യവുമാക്കുക, വിദ്യാഭ്യാസമേഖലയിലെ വര്‍ഗീയവല്‍ക്കണം അവസാനിപ്പിക്കുക, കുടിശ്ശികയായ സ്‌കോളര്‍ഷിപ്പുകള്‍ ഉടന്‍ വിതരണം ചെയ്യുക, കേന്ദ്രബജറ്റിലെ 10 ശതമാനം വിദ്യാഭ്യാസമേഖലയ്ക്ക് മാറ്റിവയ്ക്കുക, സര്‍ക്കാര്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണവും സാമൂഹ്യനീതിയും ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്.

വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ അട്ടിമറിച്ച് രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയെ ദുര്‍ബലമാക്കിയ കേന്ദ്രസര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ മാര്‍ച്ചില്‍ ശക്തമായ പ്രതിഷേധമുയരും.

ചരിത്രകാരി റൊമീല ഥാപ്പര്‍, സംഗീതജ്ഞന്‍ ടിഎം കൃഷ്ണ തുടങ്ങിയവര്‍ മാര്‍ച്ചിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ദില്ലി രാംലീല മൈതാനി മുതല്‍ പാര്‍ലമെന്റ് സ്ട്രീറ്റ് വരെയാണ് മാര്‍ച്ച്.

പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ മാര്‍ച്ചില്‍ അണിനിരക്കും. ദില്ലി ചലോയുടെ പ്രചരണാര്‍ത്ഥം സംഘടനകള്‍ കഴിഞ്ഞ ഒരു മാസമായി രാജ്യവ്യാപക പ്രചരണപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.