രഹസ്യ കാമുകനു വേണ്ടി മകളെ അനാശാസ്യത്തിന് പ്രേരിപ്പിച്ച സ്ത്രീ മുംബൈയിൽ അറസ്റ്റിലായി

രണ്ടു മക്കളുടെ അമ്മയായ സ്ത്രീയാണ് തന്റെ 12 വയസ്സുള്ള മകളെ രഹസ്യ കാമുകനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുവാൻ സാഹചര്യമൊരുക്കുകയും നിർബന്ധിക്കുകയും ചെയ്‌തതിന്റെ പേരിൽ അറസ്റ്റിലായത്. ഇവരുടെ ജാമ്യാപേക്ഷ കോടതി നിരസിച്ചു. 30 വയസ്സാണ് ഇവരുടെ പ്രായം

പെൺകുട്ടിയുടെ മൊഴി പ്രകാരം ഇവരുടെ അച്ഛൻ മാനസികമായ അസുഖത്തിന് ചികിത്സയിലാണ്. ഈ അവസരം മുതലെടുത്താണ് ‘അമ്മ മറ്റൊരാളുമായി രഹസ്യബന്ധം തുടങ്ങുന്നത്.

പലപ്പോഴും അച്ഛനെ ഉറക്കഗുളിക കൊടുത്തു മയക്കിയ ശേഷമാണ് അമ്മ ഇയാളെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തുന്നതെന്നും പെൺകുട്ടി പറഞ്ഞു.

മദ്യപിച്ചെത്തുന്ന ഇയാൾ പലപ്പോഴും അപമര്യാദയായി പെരുമാറാറുണ്ടെന്നും മൊബൈൽ ഫോണിൽ അശ്‌ളീല വീഡിയോകൾ കാണിച്ചു തന്നെയും സഹോദരനെയും ശല്യം ചെയ്യാറുണ്ടെന്നും പൊലീസിന് നൽകിയ മൊഴിയിൽ പെൺകുട്ടി പറയുന്നു.

ശല്യം അതിരു വിടുന്നതായി അനുഭവപ്പെട്ടപ്പോഴാണ് സംഗതി അമ്മയുടെ ശ്രദ്ധയിൽ പെടുത്തിയതെന്നും പക്ഷെ അമ്മ ഗൗനിച്ചില്ലെന്നു മാത്രമല്ല അയാളുമായി സഹകരിക്കുന്നതാണ് നല്ലതെന്നും പറഞ്ഞു താക്കീത് ചെയ്‌തെന്നും പെൺകുട്ടി പറഞ്ഞു.

അങ്ങിനെയാണ് മുത്തശ്ശിയോടും അടുത്ത ബന്ധുവിനോടും കാര്യങ്ങൾ ധരിപ്പിച്ചതെന്നും പെൺകുട്ടി വ്യക്തമാക്കി. ബന്ധുവാണ് പോലീസിൽ വിവരമറിയിച്ചത്. ഇതോടെയാണ് അമ്മയും കാമുകനും അറസ്റ്റിലാകുന്നത്.

താനൊരു കുറ്റവാളിയല്ലെന്നും അങ്ങിനെയൊരു പൂർവ ചരിത്രം തന്റെ പേരിൽ ഇല്ലെന്നും സ്ത്രീ കോടതിയിൽ വാദിച്ചെങ്കിലും ഫലമുണ്ടായില്ല.

താൻ അപരാധമൊന്നും ചെയ്തിട്ടില്ലെന്നും അത് കൊണ്ട് ജാമ്യം അനുവദിക്കണമെന്നുമാണ് ഇവർ കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാൽ രണ്ടു മക്കളുടെ മൊഴിയും ഇവർക്കെതിരായ നിൽക്കുന്നത് കൊണ്ടും ജാമ്യത്തിൽ ഇറങ്ങിയാൽ സാക്ഷികളെ ഭീഷണി പെടുത്തി സ്വാധീനിക്കാൻ ശ്രമിച്ചേക്കാമെന്ന നിഗമനത്തിലുമാണ് കോടതി ഇവർക്ക് ജാമ്യം നിഷേധിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News