കേന്ദ്രത്തിന്റെ മുട്ടാപ്പോക്ക് നയം കാരണം പ്രളയകാലത്ത് യുഎഇ സഹായം സ്വീകരിക്കാന്‍ കഴിഞ്ഞില്ലെന്ന് മുഖ്യമന്ത്രി പിണറായി; ഭരണാധികാരികള്‍ എന്തിന് ആ സഹായം നിരസിച്ചുയെന്ന് ആര്‍ക്കും അറിയില്ല

കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ മുട്ടാപ്പോക്ക് നയം കാരണം പ്രളയകാലത്ത് യുഎഇ സഹായം സ്വീകരിക്കാന്‍ കഴിഞ്ഞില്ലെന്ന് മുഖ്യമന്ത്രി.

ഭരണാധികാരികള്‍ എന്തിന് ആ സഹായം നിരസിച്ചു എന്ന് ആര്‍ക്കും അറിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലെ യുഎഇ സന്ദര്‍ശന വേളയിലാണ് ആ രാജ്യത്തിന് കേരളത്തോടുള്ള സ്‌നേഹത്തിന്റെ ആഴം എന്തെന്ന് തനിക്ക് നേരിട്ട് ബോധ്യപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാടിനോടുള്ള സ്‌നേഹവായ്പ് യുഎഇ ഭരണാധികാരി തന്നെ അറിയിച്ചു.

എന്നാല്‍ ഭരണാധികാരികളുടെ മുട്ടാപ്പോക്ക് നയംകാരണം പ്രളയ കാലത്ത് യുഎഇ വാഗ്ദാനം ചെയ്ത സഹായം കേരളത്തിന് സ്വീകരിക്കാന്‍ കഴിഞ്ഞില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

എറണാകുളം ജില്ലയിലെ പ്രളയാനന്തര പുനര്‍ നിര്‍മ്മാണ പരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച് നല്‍കുന്ന ആയിരത്തി ഒന്നാമത് വീടിന്റെയും പ്രളയ ശേഷം പുനര്‍ നിര്‍മ്മിക്കുന്ന 75ാമത് വീടിന്റെയും താക്കോല്‍ദാനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. മത്സ്യത്തൊഴിലാളികളുടെ സുരക്ഷക്കുള്ള നാവിക ഉപകരണങ്ങളുടെ വിതരണോദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.

സംസ്ഥാനത്തെ ആദ്യ മെട്രൊ പോലീസ് സ്റ്റേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. മെട്രൊ പോലീസ് സ്റ്റേഷന്റെ ഉദ്ഘാടനത്തിനു ശേഷം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ എറണാകുളം ജില്ലയിലെ ഓട്ടോറിക്ഷ തൊഴിലാളി സഹകരണ സംഘത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News