തര്‍ക്കത്തിനൊടുവില്‍ ബാര്‍ ജീവനക്കാരനെ കുത്തി പരുക്കേല്‍പ്പിച്ചു; രണ്ടു യുവാക്കള്‍ കൊച്ചി മെട്രോ പൊലീസിന്റെ പിടിയില്‍

കൊച്ചി: തര്‍ക്കത്തിനൊടുവില്‍ ബാര്‍ ജീവനക്കാരനെ കുത്തി പരുക്കേല്‍പിച്ച് രക്ഷപെടാന്‍ ശ്രമിച്ച യുവാക്കളെ കൊച്ചി മെട്രോ പോലീസ് പിടികൂടി.

മുഖ്യമന്ത്രി മെട്രോ സ്റ്റേഷന്റെ ഉദ്ഘാടനം ചെയ്ത് ഉണിക്കൂറുകള്‍ക്കകമാണ് മെട്രോ പോലീസ് നടത്തിയ ബാഗ് പരിശോധനയില്‍ ആയുധവുമായി യുവാക്കള്‍ കുടുങ്ങിയത്. കത്തിക്കുത്തേറ്റ ബാര്‍ ജീവനക്കാരന്‍ പ്രസാദിന് ഗുരുതരമായ പരുക്കേറ്റു.

കോതമംഗലം സ്വദേശികളായ അരുണ്‍ ശങ്കര്‍, സുള്‍ഫാന്‍ മുഹമ്മദ് എന്നിവരാണ് ആലുവ മെട്രോ സ്റ്റേഷനില്‍ നടത്തിയ ബാഗ് പരിശോധനയില്‍ മെട്രോ പോലീസിന്റെ പിടിയിലായത്.

മെട്രോ സ്റ്റേഷനില്‍ ബാഗ് സ്‌ക്കാന്‍ ചെയ്തപ്പോള്‍ സംശയകരമായി കത്തി കണ്ടതിനെ തുടര്‍ന്നാണ് പോലീസ് ഇരുവരെയും തടഞ്ഞു വച്ചത്. ബാഗ് തുറന്നപ്പോള്‍ രക്തം പുരണ്ട് വളഞ്ഞ നിലയില്‍ വടിവാള്‍ രൂപത്തിലുള്ള ആയുധം കണ്ടെത്തി.

ഇതോടെ മെട്രോ സി.ഐ അനന്ത ലാലിന്റെ നേതൃത്വത്തില്‍ പോലീസ് എത്തി ചോദ്യം ചെയ്തപ്പോഴാണ് അര മണിക്കൂര്‍ മുമ്പ് ആലുവ നഗരത്തിലെ ബാറില്‍ നടന്ന കത്തി കുത്ത് കേസിലെ പ്രതികളാണെന് തിരിച്ചറിഞ്ഞത്.

ആലുവ റെയില്‍വെ സ്‌ക്വയറിലെ ബാറിലുണ്ടായ തര്‍ക്കത്തിനിടയില്‍ ജീവനക്കാരനെ കുത്തി പരിക്കേല്‍പ്പിച്ച് രക്ഷപെട്ടതായിരുന്നു ഇരുവരും.

ഊരി പിടിച്ച കത്തിയുമായി നടന്ന് പോയവരെ പിടികൂടാന്‍ നാട്ടുകാരും ധൈര്യപ്പെട്ടില്ല. വസ്ത്രം മാറി മെട്രോയില്‍ കയറി രക്ഷപെടാന്‍ ശ്രമിക്കുമ്പോഴാണ് ഇരുവരും മെട്രോ പോലിസിന്റെ പിടിയിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News