കാസര്‍ഗോഡ് രണ്ടു യുവാക്കള്‍ വെട്ടേറ്റ് മരിച്ചു; സംസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താല്‍

കാഞ്ഞങ്ങാട്: പെരിയ കല്യോട്ട് രണ്ട് യുവാക്കള്‍ വെട്ടേറ്റ് മരിച്ചു.

കല്യോട്ടെ കൃഷ്ണന്റെ മകന്‍ കൃപേഷ് (20), ശരത് ലാല്‍ എന്ന ജോഷി (22) എന്നിവരാണ് മരിച്ചത്. കല്യോട്ട് റോഡരികില്‍ ഞായറാഴ്ച രാത്രി എട്ടോടെയാണ് ഇരുവരെയും വെട്ടേറ്റനിലയില്‍ കണ്ടത്.

കൃപേഷ് സംഭവ സ്ഥലത്തും ജോഷി മംഗളൂരു ആശുപത്രിയിലുമാണ് മരിച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഇരുവരും.

സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കാസര്‍ഗോഡ്് ജില്ലയില്‍ യുഡിഎഫും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

കൊലപാതകത്തില്‍ സിപിഐഎമ്മിന് പങ്കില്ലെന്നും അന്വേഷണത്തിലൂടെ യഥാര്‍ഥ പ്രതികളെ കണ്ടെത്തണമെന്നും പാര്‍ട്ടി ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News