ശ്രീനഗര്‍: പുല്‍വാമ സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ എന്ന് കരുതപ്പെടുന്ന ജയിഷ ഇ മൊഹമ്മദ് കമാണ്ടര്‍ ഗാസി റാഷിദിനെ സൈന്യം വെടിവച്ച് കൊന്നു.

പുല്‍വാമ ജില്ലയില്‍ തീവ്രവാദികളുടെ ഒളിത്താവളത്തില്‍ നടന്ന വെടിവയ്പ്പില്‍ ഒരു മേജറടക്കം നാല് സൈനീകര്‍ വീരമൃത്യു വരിച്ചു.

കൂടുതല്‍ തീവ്രവാദികള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു.കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉന്നത തലയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. അതേ സമയം ഇന്ത്യയിലെ ഹൈക്കമീഷണറെ പാക്കിസ്ഥാന്‍ മടക്കി വിളിച്ചു.

നാല്‍പ്പത് സിആര്‍പിഎഫ് ജവാന്‍മാരുടെ ജവാന്‍മാരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തിന്റെ സുത്രധാരന്‍ എന്ന് കരുതപ്പെടുന്ന ജയിഷ മൊഹമ്മദ് കമാണ്ടര്‍ ഗാസി റാശിദേയും കൂട്ടാളിയേയുമാണ് സൈന്യം വധിച്ചത്.

അര്‍ദ്ധരാത്രിയോടെ തീവ്രവാദികള്‍ ഒളിച്ചിരുന്ന പുല്‍വാമയിലെ രഹസ്യകേന്ദ്രം രാഷ്ട്രിയ റൈഫിന്‍സ് അമ്പതിയഞ്ചാം ബറ്റാലിയനിനെ സൈനീകര്‍ വളഞ്ഞു.

തീവ്രവാദികള്‍ സൈന്യത്തിന് നേരെ നിറയൊഴിച്ചു. സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് ഗാസി റാഷിദ് അടക്കം രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്.

ബോംബ് നിര്‍മ്മാണത്തില്‍ വിദഗ്ദ്ധനായ ഗാസിയാണ് സ്‌ഫോടനത്തിനായി ബോംബ് നിര്‍മ്മിച്ചതെന്ന് നേരത്തെ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു.

വെടിവയ്പ്പ് നടന്ന സ്ഥലത്ത് കൂട്ടമായി എത്തിയ പ്രദേശവാസികളെ സൈന്യം പിരിച്ച് വിടുന്ന ദൃശ്യങ്ങളും പുറത്ത് വന്നു.

തീവ്രവാദികളുമായുള്ള ഏറ്റ് മുട്ടലില്‍ ഒരു മേജറടക്കം നാല് സൈനീകര്‍ വീരമൃത്യു വരിച്ചു. ഒരു പ്രദേശവാസിയും കൊലപ്പെട്ടു.

സ്‌ഫോടനത്തിനായി ചാവേര്‍ അദില്‍ അഹമ്മദിന് സഹായം ചെയ്ത കൊടുത്ത മറ്റ് തീവ്രവാദീകള്‍ക്ക് വേണ്ടി ഷോപ്പിയാനിലെ ക്രവോര മേഖലയിലും സൈന്യം തിരച്ചില്‍ നടത്തി.

സൈന്യവും തീവ്രവാദികളും ഏറ്റ് മുട്ടല്‍ നടത്തുന്നതിനിടെ പൂഞ്ച് സെക്ടറില്‍ പാക്കിസ്#ാന്‍ സൈന്യം വെടിനിറുത്തല്‍ കരാര്‍ ലംഘിച്ച് വെടിവയ്പ്പ് നടത്തി.

ദില്ലിയില്‍ അടിയന്തരയോഗം ചേര്‍ന്ന കേന്ദ്ര ആഭ്യന്തരമന്ത്രാലയം സ്ഥിതിഗതിള്‍ വിശകലനം ചെയ്തു. കരസേന മേധാവി കാശ്മീരിലെ സംഭവവികാസങ്ങള്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനെ ധരിപ്പിച്ചു.

അതേ സമയം ഇന്ത്യയിലെ പാക്കിസ്ഥാന്‍ ഹൈക്കമീഷണര്‍ സൊഹാലി മൊഹമ്മദിനെ പാക്കിസ്ഥാന്‍ മടക്കി വിളിച്ചു. പാക്കിസ്ഥാന്‍ വിദേശകാര്യവക്താവ് ഡോക്ടര്‍ മുഹമ്മദ് ഫൈസല്‍ ഇത് സ്ഥിതീകരിച്ചു ട്വീറ്റ് ചെയ്തു.

ഹൈക്കമീഷണര്‍ പുലര്‍ച്ചെ തന്നെ പാക്കിസ്ഥാനിലേയ്ക്ക് വിമാനം കയറി. സ്‌ഫോടനത്തെ തുടര്‍ന്ന് പാക്ക് ഹൈക്കമീഷണറെ ഇന്ത്യ വിളിച്ച് വരുത്തി പ്രതിഷേധം അറിയിച്ചിരുന്നു.