കൊച്ചി: യൂത്ത് കോണ്‍ഗ്രസ് ഇന്ന് ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.

മുന്‍കൂര്‍ നോട്ടീസ് ഇല്ലാതെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിന് തുടര്‍ന്നാണ് കോടതി നടപടി. യൂത്ത് കോണ്‍ഗ്രസിന്റേത് കോടതിയലക്ഷ്യ നടപടിയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതിന് ഒരാഴ്ച്ച മുമ്പ് നോട്ടീസ് നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.