ഉത്സവങ്ങൾ പുരുഷൻമാർക്ക് മാത്രം ആടുവാൻ അകാശപ്പെട്ടതല്ല; തലക്കോട്ടുക്കര പൂരം ഗംഭീരമാക്കിയ അമ്മയുടെ ഡാൻസ്

പ്രസിദ്ധമായ തൃശൂർ തലക്കോട്ടുക്കര പൂരം പൂര പ്രേമികളുടെ ആവേശമാണ്.താള മേളങ്ങൾക്കും ജന പിന്തുണ കൊണ്ടും എന്നും ശ്രദ്ധേയമാണ് തലക്കോട്ടുകര പൂരം.

ഈ പൂര പറമ്പിൽ കൊട്ടി കയറുന്ന മേള പെരുക്കത്തിൽ മതി മറക്കുന്ന ഏതൊരു പൂര പ്രേമിയും സ്വയം മറന്ന് താളം പിടിച്ച് അറിയാതെ ഒന്ന് തുള്ളിപോകും.

ഇത്തരത്തിൽ തലക്കോട്ടുകരയിൽ സൂര്യ കലാ സമിതിയുടെ മേള പെരുമയിൽ താളത്തിൽ തുള്ളുന്ന ഒരു അമ്മയാണ് ഇപ്പോൾ താരം.

ഒരുകാലത്ത് സ്ത്രീകളെ അകറ്റി നിർത്തിയിരുന്ന എല്ലാ ആണധികാര കേന്ദ്രങ്ങളെയും ചങ്കൂറ്റവും പോരാട്ട വീര്യവും കൈ മുതലാക്കി പിടിച്ചെടുത്ത പുരോഗമ ഇടത് സ്ത്രീ സമൂഹമാണ് കേരളത്തിന്റേത്.

അത്തരത്തിൽ എന്നും സ്ത്രീകൾ വിലക്ക് നേരിട്ട ഒരിടം തന്നെ ആയിരുന്നു മേള പെരുക്കത്തിൽ പ്രകമ്പനം കൊള്ളുന്ന പൂര പറമ്പുകളും എന്നാൽ ഇന്ന് അങ്ങനെ അല്ല,എല്ലാ പൊതു ഇടങ്ങളെയും എന്ന പോലെ നമ്മുടെ പൂര പറമ്പുകളെയും സ്വന്തമാക്കുകയാണ് നമ്മുടെ സ്ത്രീ സമൂഹം.

അമ്പല പറമ്പിലെ മേളത്തിന്റെ ശബ്ദലയ താളങ്ങളിൽ ആസ്വാദന നൃത്തം നടത്തുന്ന ഈ അമ്മമാർ തന്നെയാണ് ദൈവത്തെ സംരക്ഷിക്കാൻ അമ്മമാരുടെ തലയിൽ തേങ്ങ എറിയുന്നവർക്കും പൊതു ജനത്തിന് നേരെ ബോംബ് എറിയുന്നവർക്കുമുള്ള കൃത്യതയാർന്ന മറുപടികൾ

Attachments area

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here