കൊരുമ്പിശ്ശേരി സ്വദേശിയും ഭിന്നശേഷിക്കാരിയുമായ സൗമ്യ എന്ന യുവതിയെ ആണ് ഇരിങ്ങാലക്കുട വനിത റൂറല്‍ സ്റ്റേഷനിലെ പൊലീസുകാര്‍ മുടി വെട്ടി സുന്ദരിയാക്കിയത്.
കഥയിങ്ങനെ,വീട്ടുകാരെ അനുസരിക്കാത്ത സൗമ്യയ്ക്ക് ആകെ പേടിയുള്ളത് പൊലീസിനോട് മാത്രം, തല മുഴുവന്‍ പേന്‍ നിറഞ്ഞ് ഉറക്കം പോലും നഷ്ടപ്പെട്ട കുടുംബത്തിലെ സൗമ്യയുടെ അമ്മയാണ് പ്രദേശത്തെ ലീഗല്‍ വളണ്ടിയര്‍ മിനിയോടെ കരച്ചിലോടെ സംഭവം അറിയിക്കുന്നത്.
പൊലീസിനെ മകള്‍ക്ക് പേടിയുണ്ട് എന്നറിഞ്ഞപ്പോള്‍ ആ വഴിയ്ക്ക് ഒരു ശ്രമം നടത്തിയതാണ്. സംഭവം കേട്ടപ്പാടെ ഇരിങ്ങാലക്കുട സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരായ അപര്‍ണ, ലവകുമാര്‍, വിവ,മിനി എന്നിവര്‍ സംഭവസ്ഥലത്തെത്തി. സൗമ്യയുടെ മുടി മുറിച്ച് ലോഷന്‍ ഇട്ട് കുളിപ്പിച്ചിട്ടാണ് ഇവര്‍ മടങ്ങിയത്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here