നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായപ്പോള്‍, താരത്തിന് പിന്തുണയുമായി എത്തിയ നടിമാരിലൊരാളായിരുന്നു തെസ്‌നി ഖാന്‍.

അന്ന് ആദ്യമായാണ് ഒരു വനിതാ താരം ദിലീപിനെ പിന്തുണച്ച് രംഗത്തെത്തിയത്. അത് ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴി തെളിയിച്ചിരുന്നു.

ഇപ്പോഴിതാ, വീണ്ടും തെസ്‌നി ദിലീപിനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് കൈരളി ടിവിയിലെ ജെബി ജംഗ്ഷനിലൂടെ.

സഹപ്രവര്‍ത്തകനും സുഹൃത്തുമായ ദിലീപിനെ, ഒരുപാട് വര്‍ഷങ്ങളായി അറിയാമെന്നും അദ്ദേഹം അങ്ങനെയൊരു കുറ്റകൃത്യം ചെയ്യില്ലെന്ന് ഉറപ്പുണ്ടെന്നും തെസ്‌നി പറയുന്നു. സത്യം പുറത്തു വരുന്നത് വരെ ദിലീപിനെ കുറ്റപ്പെടുത്തരുതെന്നും തെസ്‌നി ആവശ്യപ്പെട്ടു.

ആക്രമിക്കപ്പെട്ട നടിയെ തനിക്ക് അറിയാമെന്നും തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും തെസ്‌നി ജെബിയില്‍ പറഞ്ഞു. അമ്മ ഷോയില്‍ ആരെയും കളിയാക്കിയിട്ടില്ലെന്നും വിമര്‍ശിക്കുന്നവര്‍ അത് ഒന്നുകൂടി കണ്ടു നോക്കണമെന്നും തെസ്‌നി ആവശ്യപ്പെട്ടു.

തെസ്‌നിയുടെ വാക്കുകള്‍: