മുപ്പതു വര്‍ഷത്തോളം മലയാള സിനിമയിലും സീരിയലുകളിലും സജീവ സാന്നിധ്യമായിരുന്ന നടിയാണ് തെസ്നി ഖാന്‍. എപ്പോഴും മലയാളികളെ ചിരിപ്പിച്ചും കരയിപ്പിച്ചും നടന്ന തെസ്‌നിയുടെ ഏറെക്കാലത്തെ സ്വപ്നമായിരുന്ന സ്വന്തമായൊരു വീട്.

ആ സ്വപ്നം സഫലമായതിന്റെ പിന്നിലെ കഥ പറയുകയാണ് കൈരളി ടിവിയിലെ ജെബി ജംഗ്ഷനിലൂടെ തെസ്‌നി.

മെഗാ സ്റ്റാര്‍ മമ്മൂക്കയാണ് സ്വന്തമായി ഒരു വീടെന്ന ആഗ്രഹം സഫലീകരിക്കാന്‍ തനിക്ക് പ്രചോദനമായതെന്ന് തെസ്‌നി പറയുന്നു.

ദൈവത്തിന്റെ സ്വന്തം ക്‌ളീറ്റസ് എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ്, സാമ്പത്തികം ചിട്ടപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വീട് ഉണ്ടാകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും മമ്മൂക്ക ഉപദേശിച്ചതെന്ന് തെസ്‌നി പറയുന്നു.

മമ്മൂക്കയുടെ ആ ഉപദേശങ്ങളാണ് തനിക്ക് ഏറെ സഹായകരമായതെന്നും തെസ്‌നി ജെബി ജംഗ്ഷനില്‍ പറഞ്ഞു.

അങ്ങനെ ഓരോ സിനിമ കഴിയുമ്പോഴും ചെറിയ തുകകള്‍ സ്വരുക്കൂട്ടി തുടങ്ങിയെന്നും ഒടുവില്‍ തമ്മനത്ത് ഒരു ഫ്‌ളാറ്റ് വാങ്ങിയെന്നും തെസ്‌നി പറയുന്നു.

തെസ്‌നിയുടെ വാക്കുകള്‍: