പുല്‍വാമാ ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനില്‍ നിന്നുള്ള സിനിമാ പ്രവര്‍ത്തകര്‍ക്ക് രാജ്യത്ത് വിലക്കേര്‍പ്പെടുത്തി.

ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്‌സ് അസോസിയേഷനാണ് ഇന്ത്യന്‍ സിനിമയില്‍ നിന്ന് പാക്കിസ്ഥാന്‍ നടീ നടന്‍മാരടക്കമുള്ളവരെ വിലക്കുന്നതായി അറിയിച്ചുകൊണ്ട് വാര്‍ത്താകുറിപ്പ് പുറത്ത് വിട്ടത്.

പുല്‍വാലാ ഭീകരാക്രമണത്തിന് ശേഷം രാജ്യത്ത് അലയടിക്കുന്ന പാക് വിരുദ്ധതയുടെ തുടര്‍ച്ചയാണ് ഇന്ത്യന്‍ സിനിമാരംഗത്തും അലയടിക്കുന്നത്.

വിലക്കിന് ശേഷവും പാക് സിനിമാപ്രവര്‍ത്തകര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തുമെന്ന് ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്.

“ജമ്മുകാശ്മീരില്‍ നടന്ന ഭീകരാക്രമണത്തില്‍ ശക്തമായി അപലപിക്കുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍മാര്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നു. ഭീകരാക്രമണത്തിനും മനുഷ്യത്വമില്ലാതയ്മക്കുമെതിരെ ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ രാജ്യത്തോടൊപ്പം നില്‍ക്കുന്നു. അതിനാല്‍ തന്നെ പാക് സിനിമാപ്രവര്‍ത്തകര്‍ക്ക് രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തുന്നു. നമ്മുടെ രാജ്യത്തെ സിനിമാപ്രവര്‍ത്തകരില്‍ ആരെങ്കിലും അവരോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കകയാണെങ്കില്‍ അവരും വിലക്ക് നേരിടേണ്ടിവരും”, എ.ഐ.സി.ഡബ്ലൂ.എ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

അതേ സമയം പാകിസ്ഥാനില്‍ പ്രദര്‍ശനം നിശ്ചയിച്ചിരുന്ന ഇന്ത്യന്‍ സിനിമകളുടെ റിലീസിങും ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യ സീന്‍ എംപ്ലോയീസിന്‍റെ നിര്‍ദ്ദേശ പ്രകാരം വേണ്ടെന്ന് വെച്ചിട്ടുണ്ട്.

അജയ് ദേവ്ഗണിന്‍റെ ടോട്ടല്‍ ദമാല്‍ പാകിസ്ഥാനിലെ പ്രദര്‍ശനം വേണ്ടെന്ന് വെച്ചതായി അജയ് ദേവ്ഗണ്‍ ട്വീറ്റ് ചെയ്തു.

ക‍ഴിഞ്ഞയാ‍ഴ്ച്ച പ്രദര്‍ശനത്തിന് എത്തിയ ഗുള്ളി ബോയ് ആണ് പാകിസ്ഥാനില്‍ ഒടുവില്‍ റിലീസിനെത്തിയ ഇന്ത്യന്‍ ചിത്രം