അന്ന് ഹര്‍ത്താലിന് എതിരെ സഭയില്‍, ഇന്ന് ഹര്‍ത്താലിനൊപ്പം: ചെന്നിത്തലയുടെ ഇരട്ടത്താപ്പ്

കൊച്ചി: ഹർത്താലുമായി ബന്ധപ്പെട്ട‌് നിയന്ത്രണം വേണമെന്ന‌് നിരന്തരമായി ആവശ്യപ്പെടുന്ന വ്യക്തിയാണ‌് പ്രതിപക്ഷ നേതാവ‌് രമേശ‌് ചെന്നിത്തല.

ഹർത്താൽ നിയന്ത്രിക്കണമെന്ന‌് ചൂണ്ടികാണിച്ച‌് കഴിഞ്ഞ സർക്കാരിന്റെ കാലത്ത‌് കൊണ്ടുവന്ന ഹർത്താൽ നിയന്ത്രണ ബിൽ വീണ്ടും അവതരിപ്പിക്കണമെന്ന‌് ഇക്കഴിഞ്ഞ നിയമസഭയിൽ ചെന്നിത്തല ആവശ്യം ഉന്നയിച്ചിരുന്നു.

ഇതേ ചെന്നിത്തലയുടെ പാർട്ടിയിലെ യുവജന സംഘടന തന്നെയാണ‌് ഇത്തവണ ഹർത്താലിന‌് ആഹ്വാനം ചെയ്തിരിക്കുന്നത‌്.

ഹർത്താൽമൂലം വലിയ ബുദ്ധിമുട്ടുകൾ ജനങ്ങൾക്ക‌് ഉണ്ടായിട്ടുണ്ട‌്. കഴിഞ്ഞ സർക്കാർ കൊണ്ടുവന്ന ഹർത്താൽ നിയന്ത്രണ ബിൽ ഇന്ന‌് ഈ സഭയിലുണ്ട‌്.

ഹർത്താൽ നിയന്ത്രിക്കണമെന്ന കാര്യത്തിൽ സഭയിൽ ഏക അഭിപ്രായം ആണെങ്കിൽ ഇത‌് സഭയിൽ അവതരിപ്പിച്ച‌് പാസാക്കാൻ ഗവൺമെന്റ‌് തയ്യാറാകണമെന്നതായിരുന്നു ചെന്നിത്തലയുടെ ആവശ്യം.

ബിൽ വീണ്ടും അവതരിപ്പിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന‌് പറഞ്ഞ ചെന്നിത്തല, സ്വന്തം പാർടി അതിരാവിലെ പ്രഖ്യാപിച്ച മിന്നൽ ഹർത്താലിനെപ്പറ്റി പ്രതികരിക്കാൻ തയ്യാറാകാത്തത‌് തന്റെ ഇരട്ടത്താപ്പ‌് നയത്തെ വീണ്ടും തുറന്നുകാണിക്കുന്നതാണ‌്.

ചെന്നിത്തലയോടൊപ്പം ഹർത്താലിലെ വ്യാപക അക്രമങ്ങൾ തടയാൻ സർക്കാർ എന്ത‌് നടപടി സ്വീകരിച്ചു, പൊലീസിന‌് വീഴ്ച സംഭവിച്ചു എന്നെല്ലാം ചൂണ്ടികാണിച്ച‌് ചോദ്യം ഉന്നയിച്ച ലീഗ‌് നേതാക്കളും ഒരക്ഷരം മിണ്ടുന്നില്ല എന്നതും കൗതുകകരമാണ‌്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here