പുല്‍വാമ സ്‌ഫോടനത്തിനെ രാഷ്ട്രിയവല്‍ക്കരിക്കുന്ന ബിജെപി ദേശിയ അദ്ധ്യക്ഷന്‍ അമിത് ഷാക്കെതിരെ പ്രതിഷേധം. പ്രതിപക്ഷ പാര്‍ടികള്‍ രാഷ്ട്രിയ വാഗവാദം വിട്ട് കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് നില്‍ക്കെ അമിത്ഷാ കോണ്‍ഗ്രസിനെ കുറ്റം പറഞ്ഞതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്.

ആക്രമണത്തിന് മറുപടി നല്‍കുമെന്നും കോണ്‍ഗ്രസല്ല ഇപ്പോള്‍ ഭരിക്കുന്നതെന്നുമായിരുന്നു അമിത് ഷായുടെ വാക്കുകള്‍. ജവാന്‍മാരുടെ ജീവനെക്കാള്‍ രാഷ്ട്രിയമാണ് ബിജെപിയ്ക്ക് വലുതെന്ന് എ.കെ.ആന്റണി വിമര്‍ശിച്ചു. രഹസ്യാന്വേഷണ മുന്നറിയിപ്പ് ഉണ്ടായിട്ടും കേന്ദ്ര സര്‍ക്കാര്‍ മുന്‍കരുതല്‍ എടുത്തില്ലെന്ന് മമതാ ബാനര്‍ജിയും രംഗത്ത് എത്തി.

നാല്‍പ്പത് ജവാന്‍മാരുടെ ജീവനെടുത്ത സ്‌ഫോടനത്തില്‍ രാഷ്ട്രിയം കലര്‍ത്തേണ്ടതില്ലെന്ന് സര്‍വകക്ഷിയോഗത്തിലെ തീരുമാനത്തിന് വിലകല്‍പ്പിക്കാതെ ബിജെപി ദേശിയ അദ്ധ്യക്ഷന്‍ അമിത് ഷാ രാഷ്ട്രിയ വാഗവാദ്വങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നു.

ആസാമില്‍ യുവമോര്‍ച്ച സമ്മേളനത്തില്‍ സംസാരിച്ച അമിത് ഷാ ആക്രമണത്തില്‍ കോണ്ഗ്രസിനെ വിമര്‍ശിച്ച് രംഗത്ത് എത്തി. സ്‌ഫോടനത്തിന് മറുപടി നല്‍കാതിരിക്കാന്‍ കേന്ദ്രം ഭരിക്കുന്നത് കോണ്‍ഗ്രസല്ലെന്നായിരുന്നു ഷായുടെ വാക്കുകള്‍.

പാര്‍ലമെന്റിലെ സര്‍വകക്ഷിയോഗത്തില്‍ പോലും പ്രതിപക്ഷ പാര്‍ടികള്‍ കശ്മീര്‍ വിഷയത്തില്‍ സേനയ്ക്കും സര്‍ക്കാരിനും പിന്തുണ നല്‍കിയിരുന്നു. ഒരേ സ്വരത്തില്‍ സംസാരിക്കുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ കൊണ്ട് വന്ന പ്രമേയത്തിലെ വരികള്‍.

പക്ഷെ അതിനെതിരെ അമിത്ഷാ തന്നെ രംഗത്ത് എത്തിയത് വിമര്‍ശനത്തിന് ഇടയാക്കി. ജവാന്‍മാരുടെ ജീവനെക്കാള്‍ ബിജെപി രാഷ്ട്രിയത്തിനാണ് വില കൊടുക്കുന്നതെന്ന് എ.കെ.ആന്റണി വിമര്‍ശിച്ചു.

ഇതിന് പിന്നാലെ പുല്‍വാമ ആക്രമണത്തില്‍ സംശയം പ്രകടിപ്പിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്ത് എത്തി. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് സ്‌ഫോടനം ഉണ്ടായത് സംശയം ഉണര്‍ത്തുന്നു.

ഈ മാസം എട്ടിന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടും കേന്ദ്ര സര്‍ക്കാര്‍ മുന്‍കരുതല്‍ എടുത്തില്ലെന്നും മമതാ വിമര്‍ശിച്ചു.

സ്‌ഫോടനം കഴിഞ്ഞ തൊട്ടടുത്ത നാള്‍ മാധ്യമങ്ങളെ കണ്ട മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും രാഹുല്‍ഗാന്ധിയും രാഷ്ട്രിയം പറയുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. നാല്‍പ്പത് ജവാന്‍മാര്‍ വീരചരമം പ്രാപിച്ചിരിക്കെ രാഷ്ട്രിയ വാഗവാദ്വങ്ങള്‍ പ്രസക്തിയില്ലെന്നായിരുന്നു നിലപാട്.