അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യഗസ്ഥരോട് സൗഹൃദം പങ്കിടാന്‍ എത്തിയ പാക് പ്രതിനിധികളെ അവഗണിച്ച് ഇന്ത്യ.

ഹസ്തദാനം നല്‍കാന്‍ എത്തിയവരോട് അതിന് വഴങ്ങാതെയാണ് ഉദ്യോഗസ്ഥര്‍ ഒഴിഞ്ഞു മാറിയത്.

അടുത്തെത്തിയ പ്രതിനിധികളെ നമസ്‌തേ പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ജായിന്റ് സെക്രട്ടറി ദീപക് മിത്തലാണ് ഹസ്തദാനം നിരസിച്ചത്.

കുല്‍ഭൂഷണ്‍ ജാദവിന്റെ വിചാരണ നടപടികള്‍ തുടങ്ങുന്നതിന് തൊട്ടു മുന്‍പാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.