ഒരു അഡാർ ലൗ ഇൻറർനെറ്റിൽ പ്രചരിപ്പിക്കുന്നു; പരാതിയുമായി നിര്‍മ്മാതാവ് പൊലീസിനെ സമീപിച്ചു – Kairalinewsonline.com
Crime

ഒരു അഡാർ ലൗ ഇൻറർനെറ്റിൽ പ്രചരിപ്പിക്കുന്നു; പരാതിയുമായി നിര്‍മ്മാതാവ് പൊലീസിനെ സമീപിച്ചു

സൈബർ സെൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു

ഒരു അഡാർ ലൗ എന്ന മലയാള സിനിമയുടെ വിഡിയോ ഇൻറർനെറ്റിൽ അനധികൃതമായി പ്രചരിപ്പിക്കുന്നുവെന്ന് പരാതിപ്പെട്ട് നിർമ്മാതാവ് പോലീസിൽ പരാതി നൽകി.

നിർമ്മാതാവായ ഔസേപ്പച്ചൻ വാളക്കുഴിയാണ് കൊച്ചി സൈബർ സെല്ലിന് പരാതി നൽകിയത്. സിനിമയുടെ വ്യാജ പകർപ്പ് ഇൻറർനെറ്റ് വഴി പ്രചരിപ്പിക്കുന്നത് പകർപ്പവകാശ നിയമത്തിന്റെ ലംഘനമായതിനാൽ നടപടി വേണമെന്നാണ് ആവശ്യം.

സ്വകാര്യ വ്യക്തിയുടെ ഇൻസ്റ്റ ഗ്രാം അക്കൗണ്ട് മുഖേനയാണ് വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നതെന്നാണ് ആരോപണം. സൈബർ സെൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

To Top