ബിഎസ്എൻഎല്‍ ജീവനക്കാർ നടത്തുന്ന സമരം രണ്ടാം ദിവസത്തിലേക്ക്

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നായ ബിഎസ്എൻഎല്‍ ന് 4ജി സ്പെക്ട്രം അനുവദിക്കുന്നില്ല എന്ന് ആരോപിച്ച് ജീവനക്കാർ നടത്തുന്ന സമരം രണ്ടാം ദിവസത്തിലേക്ക്.

ജിയോ അടക്കമുള്ള സ്വകാര്യ ടെലക്കോം സർവീസുകൾക്ക് വേണ്ടിയാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനത്തെ കേന്ദ്രസർക്കാർ നശിപ്പിക്കുന്നതാണ് ജീവനക്കാർ ആരോപിക്കുന്നത്

രാജ്യത്തെ ഏറ്റവും കൂടുതൽ ഉപഭോക്താക്കൾ ഉപയോഗിക്കുന്ന ടെലക്കോം സർവീസാണ് ബിഎസ്എൻഎൽ എങ്കിലും ഇപ്പോഴും 3g സർവീസിലാണ് ബിഎസ്എൻഎൽ സേവനം നൽകുന്നത്.

അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ അടക്കമുള്ള സ്വകാര്യ നെറ്റ്‌വർക്കുകൾക്ക് വേണ്ടിയാണ് സർക്കാർ ഇത്തരത്തിലൊരു ഒത്തുകളി നടത്തുന്നതെന്നാണ് ജീവനക്കാർ ആരോപിക്കുന്നത്.

സമരംചെയ്യുന്ന ജീവനക്കാരുടെ സംയുക്ത സമരസമിതിയുടെ സംസ്ഥാന കൺവീനർ സി. സന്തോഷ്കുമാർ

കേന്ദ്ര സർക്കാർ തീരുമാനപ്രകാരം കമ്പനിയായി ബിഎസ്എൻഎൽ മാറ്റിയിട്ട് 19 വർഷങ്ങൾ പിന്നിട്ടിട്ടും സര്‍ക്കാരിന്‍റെ ആസ്തികൾ ഒന്നും തന്നെ ഇതുവരെ ബിഎസ്എന്‍എല്ലിന് കൈമാറിയിട്ടില്ലെന്ന് ജീവനക്കാർ ആരോപിക്കുന്നു.

ഇതുവഴി 2000 കോടി രൂപയുടെയെങ്കിലും നഷ്ടം പ്രതിവർഷം ഇന്ത്യയിൽ ഉണ്ടാകുന്നുവെന്നാണ് ജീവനക്കാരുടെ വിലയിരുത്തൽ.

കേന്ദ്ര സർക്കാരിന് സാമ്പത്തിക സഹായങ്ങളൊന്നും ലഭിക്കാത്ത പശ്ചാത്തലത്തിൽ ലോൺ എടുക്കാനുള്ള അധികാരം എങ്കിലും കമ്പനിക്ക് നൽകണമെന്നതാണ് ജീവനക്കാരുടെ പക്ഷം.

2 ലക്ഷം കോടി രൂപ വിവിധ ബാങ്കുകളിൽ നിന്നും ലോണെടുത്താണ് ജിയോ അടക്കമുള്ള സ്വകാര്യ ടെലികോം കമ്പനികൾ പ്രവർത്തിക്കുന്നത്.

എന്നാൽ ബിഎസ്എൻഎല്ലിനെ അത്തരം മത്സരങ്ങളിൽ നിന്നും മാറ്റി നിർത്തുന്നതിനു പിന്നിൽ നിക്ഷിപ്ത താല്പര്യം ഉണ്ട് എന്നതാണ് ജീവനക്കാരുടെ ആരോപണം.

95% ജീവനക്കാരെയും പ്രതിനിധീകരിക്കുന്ന ഏഴോളം സംഘടനകൾ ചേർന്നാണ് പണിമുടക്ക് നടത്തുന്നത്. മുൻപ് ജീവനക്കാർക്ക് മന്ത്രി അടക്കമുള്ളവർ നൽകിയ ഉറപ്പ് പാലിക്കണമെന്നതാണ് ഇവരുടെ ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel