തന്റെ ഇതുവരെയുള്ള സിനിമാ ജീവിതത്തില്‍ ഒരിക്കല്‍ പോലും ഈ മേഖലയില്‍ നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് നടി റിമ കല്ലിങ്കല്‍. തന്നോട് ആരും വഴങ്ങി കൊടുക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല പക്ഷേ തന്റെ സുഹൃത്തിന് ഇത്തരത്തില്‍ ഒരു മോശം അനുഭവം ഉണ്ടായെന്നും റിമ പറയുന്നു.

അതിന് ശേഷമാണ് ആ ചട്ടക്കൂട്ടില്‍ നിന്നും പുറത്ത് വരണമെന്ന് തോന്നിയതെന്നും അവര്‍ പറയുന്നു.

സിനിമ വ്യവസായത്തില്‍ ശക്തരും ഉന്നതരും പിടി മുറുക്കിയെന്നും അതിനെതിരെ ശബ്ദമുയര്‍ത്താന്‍ വര്‍ഷങ്ങള്‍ വേണ്ടി വന്നെന്നും റിമ കല്ലിങ്കല്‍ വ്യക്തമാക്കുന്നു.