മലപ്പുറത്ത പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ രണ്ടു പേര്‍ പൊലീസ് പിടിയില്‍. പിടിയിലായ ഒരാള്‍ മലപ്പുറം മഞ്ചേരിയിലെ പ്രമുഖ വ്യാപാരികളില്‍ ഒരാള്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. പെണ്‍കുട്ടിയെ നിര്‍ഭയ കേന്ദ്രത്തിലേക്ക് മാറ്റി.

13 വയസായ പെണ്‍കുട്ടിയാണ് ബലാല്‍സംഗത്തിന് ഇരയായത്. പെണ്‍കുട്ടിയുടെ വീട്ടുകാരുമായി പിടിക്കപ്പെട്ട ഇരുവര്‍ക്കും അടുപ്പം ഉണ്ടായിരുന്നു. ഇവര്‍ പലപ്പോഴും വീട്ടില്‍ എത്താറും ഉണ്ടായിരുന്നു. ഇതിനിടയിലാണ് കുട്ടി ബലാല്‍സംഗത്തിന് ഇരയായത്.

അധ്യാപകര്‍ നടത്തിയ കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. പിടിക്കപ്പെട്ട അബ്ദുള്‍ അസീസിനെയും കോട്ടക്കുത്ത് മുഹമ്മദിനെയും മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.