”മത്സരിച്ച് അന്നദാനം നടത്തുന്നവരുടെ ശ്രദ്ധയ്ക്ക്: ഒരു നേരത്തെ ആഹാരത്തിന് വേണ്ടി മധു എന്ന ചെറുപ്പക്കാരന്‍ മരിച്ച നാടാണ് നമ്മുടേത്”; ഒരു ഓര്‍മ്മപ്പെടുത്തല്‍

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലക്ക് എത്തുന്നവര്‍ക്ക് മത്സരിച്ച് അന്നദാനം നടത്തുന്നവരോട് അന്നം പാഴാക്കരുതെന്ന് തലസ്ഥാന നഗരസഭ മേയര്‍ വികെ പ്രശാന്ത്.

കഴിഞ്ഞ പൊങ്കാലക്ക് ശേഷം വാഹനത്തില്‍ കുന്നുകൂട്ടി കളയാന്‍ കൊണ്ട് പോകുന്ന ചോറിന്റെ ചിത്രവും തന്റെ ഔദ്യോഗിക പേജില്‍ ഷെയര്‍ ചെയ്താണ് മേയറുടെ ഓര്‍മ്മപ്പെടുത്തല്‍. ഒന്നിലധികം സംഘടനകള്‍ തന്നെ ഒരേ സ്ഥലത്ത് അന്നദാനം നടത്തുമ്പോള്‍ പാചകം ചെയ്യുന്നതിന്റെ അളവ് കുറക്കണമെന്നും മേയര്‍ പറയുന്നു.

മേയറുടെ വാക്കുകള്‍:

മത്സരിച്ച് അന്നദാനം നടത്തുന്നവരുടെ ശ്രദ്ധയ്ക്ക്,

ഇത് കഴിഞ്ഞ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞുള്ള കാഴ്ച്ചയാണ് … ഒരേ സ്ഥലത്ത് പല പല സംഘടനകള്‍ അന്നദാനം നടത്തുമ്പോള്‍ ആഹാരം പാഴാകുന്നു … ഒന്നിലേറെ സംഘടനകളുള്ള സ്ഥലങ്ങളില്‍ ആഹാരം പാചകം ചെയ്യുന്നതിന്റെ അളവ് കുറയ്ക്കാന്‍ ശ്രദ്ധിക്കണം…..

ഒരു നേരത്തെ ആഹാരത്തിനു വേണ്ടി മധു എന്ന ചെറുപ്പക്കാരന്‍ മരിച്ച നാടാണ് നമ്മുടെത് …
അന്നദാനം മഹാദാനം അതു പാഴാക്കരുത് ….

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News