ശ്രീനഗര്‍: രാജ്യത്ത് അരക്ഷിതാവസ്ഥ നേരിടുന്ന കശ്മീരികള്‍ക്ക് സുരക്ഷയുറപ്പാക്കുമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവും ജമ്മു കശ്മീര്‍ എംഎല്‍എയുമായ മുഹമ്മദ് യൂസഫ് തരിഗാമി ട്വിറ്ററില്‍ പറഞ്ഞു.

സംഘപരിവാര്‍ ഭീഷണി നേരിടുകയോ ആക്രമണത്തിനിരയാവുകയോ ചെയ്ത ഏത് സംസ്ഥാനത്തുനിന്നുള്ള കശ്മീരികള്‍ക്കും സിപിഐഎം ഹെല്‍പ് ലൈന്‍ നമ്പറുകളായ 9419000950, 9797000950ല്‍ ബന്ധപ്പെടാം.

പുല്‍വാമ ഭീകരാക്രമണിത്തിന്റെ പേരില്‍ രാജ്യത്തുടനീളമുള്ള കശ്മീരികള്‍ക്കുനേരെ സംഘപരിവാര്‍ വേട്ട തുടരുകയാണ്.