‘ലിപ്പ് ലോക്കും പുകവലിയും ഉപേക്ഷിക്കും’; കാരണം വ്യക്തമാക്കി ഫഹദ് ഫാസില്‍

സിനിമയിലെ ലിപ്പ് ലോക്ക്, പുകവലി രംഗങ്ങളില്‍ താനിനി അഭിനയിക്കില്ലെന്ന് നടന്‍ ഫഹദ് ഫാസില്‍.

ഫഹദിന്റെ വാക്കുകള്‍:

”ലിപ് ലോക്ക് മാത്രമല്ല, പുകവലിയും ഞാനിനി ചെയ്യുമെന്ന് തോന്നുന്നില്ല. ഇതൊന്നും ആരെയും സ്വാധീനിക്കാന്‍ വേണ്ടിയല്ലല്ലോ. ഒരു സിനിമ കണ്ടിട്ട് നാളെ മുതല്‍ നന്നായി ജീവിക്കാമെന്ന് ആരും തീരുമാനിക്കുമെന്ന് തോന്നുന്നില്ല. ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ പ്രാധാന്യവും കൊടുക്കേണ്ട കാര്യമില്ല.”

”ഒരു സീനില്‍ ഒരു നടന്‍ വിവസ്ത്രനായി വന്നു നില്‍ക്കുന്നുണ്ടെങ്കില്‍ അത് ആ സിനിമയ്ക്കു വേണ്ടിയാണ്. അല്ലാതെ അയാളുടെ ലൈഫിലെ സ്റ്റേറ്റ്‌മെന്റ് ആയിട്ടൊന്നുമല്ല. അവര്‍ വിശ്വസിക്കുന്ന ജോലി ചെയ്യുന്നത് കൊണ്ട് അതിനുള്ള ഗട്ട്‌സ് അവര്‍ക്കുണ്ടാകുന്നതാണ്.”

”സിനിമയില്‍ നമ്മള്‍ ചെയ്യുന്ന പല കാര്യങ്ങളിലും ശ്രദ്ധിക്കാതെ ആളുകളുടെ ശ്രദ്ധ ഇതിലേക്കാണ് കൂടുതല്‍ പോകുന്നത്. വരത്തനില്‍ പുക വലിക്കുന്ന രംഗത്തില്‍ അഭിനയിച്ചിട്ടുണ്ട്. അതിന് ശേഷം ഞാന്‍ അത്തരം രംഗങ്ങള്‍ ചെയ്തിട്ടില്ല.” ഫഹദ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News