തിരുവനന്തപുരം: പുല്‍വാമയില്‍ തീവ്രവാദ ആക്രമണത്തിൽ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍ വി വി വസന്ത് കുമാറിന്റെ കുടുംബത്തിന്‌ സംരക്ഷണ നടപടികള്‍ സ്വീകരിച്ച് സംസ്ഥാന സര്‍ക്കാര്‍.

കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. വസന്ത്‌കുമാറിന്റെ ഭാര്യ ഷീനയുടെ ജോലി സ്‌ഥിരപ്പെടുത്തുവാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.

കുട്ടികളുടെ വിദ്യാഭ്യാസ ചെലവ്‌ ഏറ്റെടുക്കാനും കുടുംബത്തിന്‌ വീട്‌ വെച്ച്‌ നൽകാനും തീരുമാനമായി. വയനാട് വെറ്ററിനറി സർവകലാശാലയിൽ താൽക്കാലിക ജീവനക്കാരിയാണ് ഷീനയിപ്പോൾ. കുടുംബത്തെ സംരക്ഷിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.