കായിക ഓസ്‌കര്‍ ദ്യോകോവിച്ചിന്; കായികസംഘടനാ പുരസ്‌കാരം ഇന്ത്യന്‍ എന്‍ ജി ഒയ്ക്ക്

ലോകത്തെ ഏറ്റവും മികച്ച കായികതാരത്തിനുള്ള ലോറിയസ് പുരസ്‌കാരം സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നെവാക് ദ്യോക്കോവിച്ചിന്. കായിക രംഗത്തെ ഓസ്‌കാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പുരസ്‌കാരമാണിത്.

അമേരിക്കന്‍ ജിംനാസ്റ്റിക്‌സ് താരമായ സിമോണെ ബൈല്‍സാണ് മികച്ച വനിതാ താരം. മാതൃകാ കായിക കൂട്ടായ്മയ്ക്കുള്ള ലോറിയസ് പുരസ്‌കാരം സ്ത്രീ ശാക്തീകരണത്തിനായി ഝാര്‍ഖണ്ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘യുവ’ എന്ന ഗവര്‍മെന്റേതര സംഘടനയ്ക്കാണ്.

ഫ്രഞ്ച് ഫുട്ബോള്‍ താരം കൈലിയന്‍ എംബാപ്പെ, ചെക്ക് റിപ്പബ്ലിക് താരം ലൂക്ക മോഡ്രിച്ച്, ഫോര്‍മുല വണ്‍ ചാമ്പ്യന്‍ ലൂയിസ് ഹാമില്‍ട്ടണ്‍, കെനിയന്‍ മാരത്തോണ്‍ താരം എലിയുദ് കിപ്‌ചോഗി എന്‍ ബി എ സൂപ്പര്‍താരം ലിബ്രോണ്‍ ജെയിംസ് എന്നിവരെ പിന്നിലാക്കിയാണ് ദ്യോക്കോവിച്ചിന്റെ നേട്ടം.

കഴിഞ്ഞ വര്‍ഷം മികച്ച ഫോമിലായിരുന്ന ദ്യോക്കോവിച്ച് ഈ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടവും നേടിയിരുന്നു. ഇത് നാലാംതവണയാണ് ദ്യോക്കോവിച്ച് ലോറിയസ് പുരസ്‌കാരത്തിന് അര്‍ഹനാകുന്നത്. ജമൈക്കന്‍ സ്പ്രിന്റര്‍ ഉസൈന്‍ ബോള്‍ട്ട്, സ്വിസ് ടെന്നീസ് താരം റോജര്‍ ഫെദറര്‍ എന്നിവര്‍ നേരത്തെ നാലുതവണ പുരസ്‌കാരം നേടിയിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം ലോക ചാമ്പ്യന്‍ഷിപ്പില്‍ നടത്തിയ പ്രകടനമാണ് സിമോണെയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.

ലോകകപ്പ് ഫുട്‌ബോള്‍ കിരീടം നേടിയ ഫ്രാന്‍സ് ഫുട്ബോള്‍ ടീമിനാണ് ലോറിയസ് ലോക ടീമിനുള്ള പുരസ്‌കാരം. ബ്രേക്ക്ത്രൂ പുരസ്‌കാരം ജാപ്പനീസ് ടെന്നീസ് താരം നവോമി ഒസാക്ക സ്വന്തമാക്കി.

മികച്ച തിരിച്ചുവരവിനുള്ള പുരസ്‌കാരം ഗോള്‍ഫ് താരം ടൈഗര്‍ വുഡ്‌സിനാണ്. ലോറിയസ് ലൈഫ് ടൈം അവാര്‍ഡ് മുന്‍ ആഴ്‌സണല്‍ പരിശീലകന്‍ ആഴ്‌സന്‍ വെങ്ങര്‍ക്കാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News