അധ്യാപിക ക്ലാസ്സില്‍ പഠിപ്പിക്കുന്നതിനിടെ മദ്യപിച്ച വിദ്യാര്‍ത്ഥിനികളെ സ്കൂളില്‍ നിന്ന് പുറത്താക്കി.
ആന്ധ്രാപ്രദേശിലെ അമരാവതിയിലെ ഒരു ഗവണ്‍മെന്‍റ് സ്കൂളിലാണ് സംഭവം.

ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തി ക്ലാസ് റൂമില്‍ കൊണ്ടുവന്ന ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളെയാണ് സ്കൂള്‍ അധികൃതര്‍ പുറത്താക്കിയത്.

ഇരുവരും ക്ലാസ്സിനിടെ മദ്യം കലര്‍ത്തിയ ശീതളപാനീയം കുടിച്ചിരുന്നു. പെണ്‍കുട്ടികളുടെ മറ്റു വിദ്യാര്‍ത്ഥിനികളെ ബാധിക്കുന്നതിനാലാണ് പെണ്‍കുട്ടികളെ പുറത്താക്കിയതെന്നാണ് സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ബാട്ടു സുരേഷ് കുമാര്‍ പറയുന്നത്.

പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ മദ്യപിക്കുന്നവരാണെന്നും ഇവര്‍ ബാക്കി വയ്ക്കുന്ന മദ്യം ക‍ഴിച്ചാണ് തങ്ങള്‍ക്ക് ഇത്തരമൊരു ശീലം ഉണ്ടായതെന്നുമാണ് പെണ്‍കുട്ടികള്‍ അധികൃതരോട് പറഞ്ഞത്.

അതേസമയം ക്ലാസ്സിലിരുന്നു മദ്യപിച്ചെന്ന കാരണത്താല്‍ പെണ്‍കുട്ടികളെ പിരിച്ചു വിട്ട നടപടിയ്ക്കെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്.

പെണ്‍കുട്ടികള്‍ക്ക് വേണ്ട കൗണ്‍സിലിംഗ് നല്‍കാതെ പുറത്താക്കിയതിനെയാണ് ഏവരും വിമര്‍ശിക്കുന്നത്.