വിവാഹം കഴിഞ്ഞ് ആറു മാസങ്ങള്‍ക്ക് ശേഷം ആണ് പുല്‍വാമയില്‍ നടന്ന ആക്രമണത്തില്‍ കര്‍ണാടക മാണ്ഡ്യ സ്വദേശിയായ എച്ച് ഗുരു എന്ന സൈനികന്‍ വീരമൃത്യ വരിച്ചത്. ഭാര്യ കലാവതി 4 മാസം ഗര്‍ഭിണിയും ആയിരുന്നു.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിലാണ് ഗുരു ജനിച്ചത്. കുടുംബത്തിന് വേണ്ടിയാണ് അദ്ദേഹം സൈന്യത്തില്‍ ചേര്‍ന്നതും. സിആര്‍പിഎഫില്‍ ചേര്‍ന്ന കാര്യം ആദ്യം അദ്ദേഹത്തിന്റെ അമ്മയെ അറിയിച്ചിരുന്നില്ല. മാസങ്ങള്‍ക്ക് ശേഷം ആണ് അമ്മ ഈ കാര്യം അറിയുന്നതും.

സ്വന്തമായി ഭൂമി പോലും ഇല്ലാത്ത ഒരു കുടുംബമാണ് അദ്ദേഹത്തിന്റേത് . ഇതറിഞ്ഞ് ഈ ഇടക്ക് അന്തരിച്ച അംബരീഷിന്റെ ഭാര്യയും മലയാളികളുടെ പ്രിയപ്പെട്ട നടിയുമായിരുന്ന സുമലത അരയേക്കര്‍ ഭൂമിയാണ് വാഗ്ദാനം ചെയ്തത്.

കര്‍ണാടകയുടെ മകള്‍ എന്ന നിലയിലും മാണ്ഡ്യയുടെ മരുമകള്‍ എന്ന നിലയിലും ആണ് ഇത് ചെയ്തതെന്ന് അവര്‍ അറിയിച്ചു.