അക്രമ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കില്ല; ഏറെ സഹിച്ച പാര്‍ട്ടിയാണിത്: പിണറായി വിജയന്‍

തിരുവനന്തപുരം: അക്രമത്തെ പ്രോൽസാഹിപ്പിച്ച പാർടിയല്ല സിപിഐ എമ്മെന്നും ഏറെ സഹിച്ച പാർടിയാണ്‌ ഇതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾ എതിരാകുന്ന ഒരു നടപടിയേയും സിപിഐ എം അംഗീകരിക്കില്ല.

കാസർകോട്‌ കൊലപാതകത്തിൽ കുറ്റവാളികൾക്കെതിരെ കർശന നടപടി എടുക്കുമെന്നും ശക്‌തമായ നടപടിയെടുക്കാൻ ആവശ്യമായ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.

സംഭവവത്തിൽ ഉൾപ്പെട്ടവർ പാർടിയുമായി ബന്ധമുള്ളവരാണെങ്കിൽ നിയമനടപടി മാത്രമായിരിക്കില്ല. കർശനമായ പാർടി നടപടിയും സ്വീകരിക്കും. ഇത്‌ പാർടി സെക്രട്ടറി വ്യക്‌തമാക്കിയിട്ടുള്ളതാണ്‌.

അക്രമത്തെ പ്രോൽസാഹിപ്പിക്കുന്ന പാർടിയല്ല സിപിഐ എം . ധാരാളം അക്രമങ്ങൾ ഏറ്റുവാങ്ങിയ പാർടിയാണ്‌.അക്രമത്തിന്റെ ഫലമായി അനുഭവിക്കുന്നത്‌ എന്ത്‌ എന്ന്‌ നന്നായി അറിയാവുന്ന പാർടിയാണ്‌. ഒരുപാട്‌ വേദന അനുഭവിച്ചപാർടിയാണ്‌.

ഒരുപാട്‌ ആളുകളുടെ ജീവൻ നഷ്‌ടപ്പെടുന്നത്‌ കടിച്ചമർത്തിയ വേദനയോടെ കണ്ടുനിൽക്കേണ്ടിവന്ന പാർടിയാണ്‌ സിപിഐ എം. അവർ ആരേയും കൊല്ലാൻ നിൽക്കുന്നതല്ല. അവർ ആരേയും കൊല്ലാൻ ശ്രമിക്കുന്നതുമല്ല.

സിപിഐ എം ഒരുകാലത്തും അക്രമത്തിന്റെ ഭാഗമായി നിന്നിട്ടില്ല. സിപിഐ എമ്മിന്‌ നാട്ടിൽ പ്രവർത്തന സ്വാതന്ത്ര്യം ഉണ്ടാകണം എന്ന്‌ ചില ഘട്ടങ്ങളിൽ വലിയ തോതിൽ ആവശ്യപ്പെടേണ്ടി വന്നിട്ടുണ്ട്‌.

ആ കഥയൊന്നും വീണ്ടും ആവർത്തിക്കേണ്ട കാര്യമില്ല. അത്തരം ഘട്ടങ്ങളിൽ ജനങ്ങളെ അണിനിരത്തിയാണ്‌ നേരിട്ടുള്ളത്‌. എപ്പോഴും ആശ്രയിക്കുന്നത്‌ ജനങ്ങളെയാണ്‌. ജനങ്ങൾ എതിരാകുന്ന ഒരു നടപടിയേയും സിപിഐ എം അംഗീകരിക്കില്ല- മുഖ്യമന്ത്രി വ്യക്‌തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News