പറഞ്ഞതെല്ലാം പൂര്‍ത്തിയായി; വാക്കു പാലിച്ച് 1000 ദിനങ്ങള്‍; സംസ്ഥാനത്ത് ഒന്നും നടക്കില്ല എന്ന മനോഭാവമാണ് എൽ.ഡി.എഫ് സർക്കാർ ആയിരം ദിനത്തിലെത്തുമ്പോൾ മാറിയതെന്ന് മുഖ്യമന്ത്രി പിണറായി

സംസ്ഥാനത്ത് ഒന്നും നടക്കില്ല എന്ന മനോഭാവമാണ് എൽ.ഡി.എഫ് സർക്കാർ ആയിരം ദിനത്തിലെത്തുമ്പോൾ മാറിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

കേരളത്തിൽ നിക്ഷേപ സൗഹൃദ അന്തരീക്ഷമുണ്ടാക്കി. പൊതുമേഖലാ സ്ഥാപനങ്ങൾ 160 കോടിയുടെ ലാഭത്തിലെത്തി. പൊതുവിദ്യാഭ്യാസം-ആരോഗ്യം എന്നീ മേഖലകളിലും സംസ്ഥാനത്തിന് മികച്ച നേട്ടം കൈവരിക്കാൻ സാധിച്ചെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

സാമൂഹ്യനീതിയിലധിശഷ്ടിതമായ സർവതല സ്പർശിയായ വികസനമാണ് ക‍ഴിഞ്ഞ ആയിരം ദിനത്തിൽ സംസ്ഥാനത്തുണ്ടായത്. സംസ്ഥാനത്തുണ്ടായ നിക്ഷേപ സൗഹൃദ അന്തരീക്ഷം വൻകിട സ്ഥാപനങ്ങളെ കേരളത്തിലെയ്ക്ക് എത്തിച്ചു.

131.6 കോടിയുടെ നഷ്ടത്തിലായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ 161 കോടി രൂപയുടെ ലാഭത്തിലെത്തി. ഹർത്താലിന്‍റെ കാര്യത്തിൽ എല്ലാ രാഷ്ട്രീയ പാർടികളും കൂടിയാലോചിച്ച് ഒരു തീരുമാനത്തിലെത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കേരള ബാങ്കിലൂടെ സഹകരണ മേഖലയിൽ വലിയ കുതിപ്പുണ്ടാകും. കിഫ്ബിയും വികസനത്തിൽ വലിയ പങ്ക് വഹിച്ചു. പൊതുവിദ്യാഭ്യാസം-ആരോഗ്യം എന്നീ മേഖലകളിലും സംസ്ഥാനത്തിന് മികച്ച നേട്ടം കൈവരിക്കാൻ സാധിച്ചു. ക്ഷേമ പെൻഷനുകൾ വർദ്ധിപ്പിച്ചും സ്ത്രീ ശാക്തീകരണത്തിന് ഉൗന്നൽ നൽകുന്ന നടപടികളും സർക്കാരിന്‍റ പ്രതിബദ്ധത കാട്ടിതരുന്നതാണ്.

ദുർബല ജനവിഭാഗത്തിന് മുതൽ പ്രവാസികൾക്ക് വരെ സർക്കാർ പ്രധാന്യം നൽകിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നാളെ മുതൽ 27 വരെയാണ് സർക്കാരിന്‍റെ ആയിരം ദിനാഘോഷ പരിപാടികൾ നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News