ഐ പി എല്‍ ഷെഡ്യൂളായി; ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ ബാംഗ്ലൂരിനെ നേരിടും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് 23ന് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് ഉദ്ഘാടന മത്സരത്തില്‍ വിരാട് കോഹ്ലി നയിക്കുന്ന ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ നേരിടും.

ലോക്‌സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ആദ്യ 17 മത്സങ്ങളുടെ ഷെഡ്യൂള്‍ മാത്രമാണ് ഐ പി എല്‍ സംഘാടക സമിതി പുറത്തുവിട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് തീയതികളനുസരിച്ച് മത്സരക്രമത്തില്‍ മാറ്റംവരാന്‍ സാധ്യതയുണ്ടെന്നും സംഘാടക സമിതി അറിയിച്ചു.

ഏപ്രില്‍ 5 വരെയുള്ള മത്സരങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ട ഷെഡ്യൂളിലുള്ളത്. വൈകീട്ട് നാലിനും എട്ടിനുമാണ് മത്സരങ്ങള്‍. രണ്ടാഴ്ചയ്ക്കുള്ളിലെ 17 മത്സരങ്ങളില്‍ ബാംഗ്ലൂരും ഡല്‍ഹിയുമൊഴികെയുള്ള ആറ് ടീമുകള്‍ നാല് മത്സരങ്ങള്‍ വീതം കളിക്കും. ബാംഗ്ലൂരും ഡല്‍ഹിയും അഞ്ച് മത്സരങ്ങളും.

ഷെഡ്യൂള്‍

മാര്‍ച്ച് 23 ചെന്നൈ സൂപ്പര്‍ കിങ്‌സ് X റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 8pm

മാര്‍ച്ച് 24 കൊല്‍കത്ത നൈറ്റ് റൈഡേഴ്‌സ് X സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 4pm

മുംബൈ ഇന്ത്യന്‍സ് X ഡല്‍ഹി കാപിറ്റല്‍സ് 8pm

മാര്‍ച്ച് 25 രാജസ്ഥാന്‍ റോയല്‍സ് X കിങ്‌സ് ഇലവന്‍ പഞ്ചാബ് 8pm

മാര്‍ച്ച് 26 ഡല്‍ഹി കാപിറ്റല്‍സ് X ചെന്നൈ സൂപ്പര്‍ കിങ്‌സ് 8pm

മാര്‍ച്ച് 27 കൊല്‍കത്ത നൈറ്റ് റൈഡേഴ്‌സ് X കിങ്‌സ് ഇലവന്‍ പഞ്ചാബ് 8pm

മാര്‍ച്ച് 28 റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ X മുംബൈ ഇന്ത്യന്‍സ് 8pm

മാര്‍ച്ച് 29 സണ്‍റൈസേഴ്‌സ് ഹൈദരാബാദ് X രാജസ്ഥാന്‍ റോയല്‍സ് 8pm

മാര്‍ച്ച് 30 കിങ്‌സ് ഇലവന്‍ പഞ്ചാബ് X മുംബൈ ഇന്ത്യന്‍സ് 4pm

ഡല്‍ഹി കാപിറ്റല്‍സ് X കൊല്‍കത്ത നൈറ്റ് റൈഡേഴ്‌സ് 8pm

മാര്‍ച്ച് 31 സണ്‍റൈസേഴ്‌സ് ഹൈദരാബാദ് X റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 4pm

ചെന്നൈ സൂപ്പര്‍ കിങ്‌സ് X രാജസ്ഥാന്‍ റോയല്‍സ് 8pm

ഏപ്രില്‍ 1 കിങ്‌സ് ഇലവന്‍ പഞ്ചാബ് X ഡല്‍ഹി കാപിറ്റല്‍സ് 8pm

ഏപ്രില്‍ 3 മുംബൈ ഇന്ത്യന്‍സ് X ചെന്നൈ സൂപ്പര്‍ കിങ്‌സ് 8pm

ഏപ്രില്‍ 4 ഡല്‍ഹി കാപിറ്റല്‍സ് X സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 8pm

ഏപ്രില്‍ 5 റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ X കൊല്‍കത്ത നൈറ്റ് റൈഡേഴ്‌സ് 8pm

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News