പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട വസന്ത്കുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായവും ഭാര്യയ്ക്ക് സ്ഥിരജോലിയും നല്‍കാന്‍ തീരുമാനിച്ച് സംസ്ഥാനസര്‍ക്കാര്‍

പുല്‍വാമയില്‍ തീവ്രവാദ ആക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍ വി വി വസന്ത്കുമാറിന്റെ കുടുംബത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. 25 ലക്ഷം രൂപ ധനസഹായം നല്‍കും. ഭാര്യ ഷീനയുടെ ജോലി സ്ഥിരപ്പെടുത്തുവാനും തീരുമാനിച്ചു.

കാസര്‍കോട് കൊലപാതകത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. അക്രമത്തെ പ്രോല്‍സാഹിപ്പിച്ച പാര്‍ടിയല്ല സിപിഐ എമ്മെന്നും ഏറെ സഹിച്ച പാര്‍ടിയാണ് ഇതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പുല്‍വാമയില്‍ തീവ്രവാദ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി സൈനികന്‍ വി വി വസന്ത്കുമാറിന്റെ ഭാര്യക്ക് 15 ലക്ഷം രൂപയും അമ്മയ്ക്ക് 10 ലക്ഷം രുപയും നല്‍കും.

കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാനും കുടുംബത്തിന് വീട് വെച്ച് നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

കാസര്‍കോട് കൊലപാതകത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും ശക്തമായ നടപടിയെടുക്കാന്‍ ആവശ്യമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ പാര്‍ടിയുമായി ബന്ധമുള്ളവരാണെങ്കില്‍ നിയമനടപടി മാത്രമായിരിക്കില്ല. കര്‍ശനമായ പാര്‍ടി നടപടിയും സ്വീകരിക്കും. ഇത് പാര്‍ടി സെക്രട്ടറി വ്യക്തമാക്കിയിട്ടുള്ളതാണ്.

അക്രമത്തെ പ്രോല്‍സാഹിപ്പിച്ച പാര്‍ടിയല്ല സിപിഐ എമ്മെന്നും ഏറെ സഹിച്ച പാര്‍ടിയാണ് ഇത്. ജനങ്ങള്‍ എതിരാകുന്ന ഒരു നടപടിയേയും സിപിഐ എം അംഗീകരിക്കില്ലെന്നും വ്യക്തമാക്കിയാണ് മുക്യമന്ത്രി വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here