തമിഴ് നടന്‍ ആദി ശരവണനെ തട്ടിക്കൊണ്ട് പോയെന്ന ആരോപണത്തില്‍ മലയാളി നടിക്കെതിരെ പരാതി ഉണ്ടായിരുന്നു. ഇപ്പോള്‍ നടന്‍ തിഗരികെ വന്നപ്പോള്‍ പുതിയ പരാതിയുമായി നടി രംഗത്ത് എത്തിയിരിക്കുകയാണ്.

മലയാളി നടി അതിഥി മേനോനെതിരെ ആയിരുന്നു അഭിയുടെ രക്ഷിതാക്കള്‍ പരാതി നല്‍കിയത്. ഇതിനെതിരെ ആണ് അതിഥിയുടെ പരാതി. ഇതില്‍ അഭിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

aditimenon-and-abhisharavanan

2016ലാരണ് സംഭവവികാസങ്ങള്‍ ആരംഭിക്കുന്നത്. പട്ടതാരി എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായിരുന്നു അഭിയും അതിഥിയും. അതിന് ശേഷം ഇരുവരും പ്രണയത്തിലായി. പിന്നീട് പിരിയുകയും ചെയ്തു. അതിന് ശേഷമാണ് അഭിയെ കണാതാവുന്നത്. ഇതിന് പിന്നില്‍ അതിഥി ആണെന്ന വാദവുമായി മാതാപിതാക്കള്‍ രംഗത്തെത്തിയത്.

Image result for pattathari movie

ഇതിന് പിന്നാലെ അതിഥി അഭിയെ തട്ടിക്കൊണ്ട് പോയി ചെന്നൈയിലെ ഫഌറ്റില്‍ താമസിപ്പിച്ചിരിക്കുകയാണെന്ന വാര്‍ത്തയും പരന്നു.

എന്നാല്‍ ഒരു ദിവസത്തിന് ശേഷം അഭി തിരികെ വന്നു. താന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ആയിരുന്നുവെന്നും അയാള്‍ പറഞ്ഞു.

ഇതേ തുടര്‍ന്ന് പരാതി പിന്‍വലിച്ചു. എന്നാല്‍ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ അഭി ശരണവന്‍ ശ്രമിക്കുന്നുവെന്ന് ശല്യപ്പെടുത്തുന്നുവെന്നുമാണ് അതിഥിയുടെ പരാതി. താന്‍ വിവാഹം കഴിച്ചെന്നും വഞ്ചിെച്ചന്നും അഭി ശരണവന്‍ പറഞ്ഞുനടക്കുന്നതായി അതിഥി പറയുന്നു.