പുല്‍വാമയില്‍ പാക്ക് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഹവീല്‍ദാര്‍ വസന്തകുമാറിന്‍റെ വീട്ടില്‍ മമ്മൂട്ടിയെത്തി. ഉച്ചയ്ക്ക് 12 മണിയോടെയാണ് മമ്മൂട്ടി വസന്തകുമാറിന്‍റെ വീട്ടിലെത്തിയത്.

നടന്‍ അബു സലീമും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു. മാധ്യമങ്ങളെ ഒന്നും അറിയിക്കാതെ തിരക്കൊ‍ഴിഞ്ഞ നേരത്തായിരുന്നു മമ്മൂട്ടി ലക്കിടിയിലെ വീട്ടിലെത്തിയത്.

വീട്ടില്‍ വസന്തകുമാറിന്‍റെ ഭാര്യ ഷീനയേയും മക്കളേയും അമ്മ ശാന്തയേയും ആശ്വസിപ്പിച്ച ശേഷം മമ്മൂട്ടി വസന്തകുമാറിനെ അടക്കം ചെയ്ത ശവകടീരത്തില്‍ നടന്നെത്തി പൂക്കള്‍ അര്‍പ്പിച്ചാണ് മടങ്ങിയത്.