ഇന്ത്യ പാക്കിസ്ഥാനെ ആക്രമിച്ചാല്‍ തിരിച്ചടിയ്ക്കും; ഇന്ത്യക്കെതിരെ യുദ്ധഭീഷണി മുഴക്കി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

ഇന്ത്യക്കെതിരെ യുദ്ധഭീഷണി മുഴക്കി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യ പാക്കിസ്ഥാനെ ആക്രമിച്ചാല്‍ തിരിച്ചടിയ്ക്കും. പുല്‍വാമ ആക്രമണത്തില്‍ പങ്കില്ലെന്നും ഇമ്രാന്‍ഖാന്‍ പാക്കിസ്ഥാനില്‍ നല്‍കിയ പ്രസ്ഥാവനയില്‍ പറഞ്ഞു.

ഇന്ത്യ നാടകം കളിക്കുകയാണന്ന് പാക്കിസ്ഥാന്‍ റയില്‍വേ മന്ത്രിയു പറഞ്ഞു. ഇന്ത്യ തെളിവില്ലാതെ ആരോപണം ഉന്നയിക്കുകയാണന്ന ആരോപിച്ച് പാക്ക് വിദേശകാര്യ മന്ത്രി ഐക്യരാഷ്ട്രസഭയ്ക്ക് പരാതി നല്‍കി.

പുല്‍വാമ സ്ഫോടനത്തില്‍ ഓരോ ദിവസവും പാക്കിസ്ഥാന്‍ പങ്ക് വ്യക്തമാകുന്ന പശ്ചാത്തലത്തിലാണ് പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പ്രസ്ഥാവന നല്‍കിയത്. ആക്രമണത്തിന് ശേഷമുള്ള ആദ്യ പ്രസ്ഥാവനയില്‍ തന്നെ പുല്‍വാമയിലെ പങ്ക് തള്ളി കളയുന്നു.

തെളിവില്ലാതെയാണ് ഇന്ത്യ ആരോപണം ഉന്നയിക്കുന്നത്.ഇന്ത്യയില്‍ ആക്രമണം നടത്തേണ്ട ആവശ്യം പാക്കിസ്ഥാനില്ല. യുദ്ധമാരംഭിച്ചാല്‍ എവിടെയെത്തുമെന്ന് ദൈവത്തിന് മാത്രമേ പറയാന്‍ കഴിയുകയുള്ളുവെന്ന് ഇമ്രാന്‍ഖാന്‍ പറയുന്നു. എന്നാല്‍ ഇന്ത്യ ആക്രമിച്ചാല്‍ നോക്കി നില്‍ക്കില്ല. തിരിച്ചടി നല്‍കും

വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്നും ഇമ്രാന്‍ പറയുന്നു. പാക്കിസ്ഥാന്‍ റയില്‍വേ മന്ത്രിയും ഇന്ത്യക്കെതിരെ പ്രകോപന പരമായ പ്രസ്ഥാവനയുമായി രംഗത്ത് എത്തി. ഇന്ത്യ നാടകം കളിക്കുകയാണ്.ഈ പ്രശ്നത്തില്‍ ഇമ്രാന്‍ഖാനൊപപ്പം നില്‍ക്കും.

തെളിവില്ലാതെയാണ് ഇന്ത്യ ആരോപണം ഉന്നയിക്കുന്നതെന്ന് ആരോപിച്ച് പാക്ക് വിദേശകാര്യ വകുപ്പ് ഐക്യരാഷ്ട്രസഭയ്ക്ക് പരാതി നല്‍കി. അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുത്താനാണ് ഇന്ത്യയുടെ ശ്രമമെന്നും പരാതിയില്‍ പറയുന്നു.

തെളിവില്ലെന്ന് പാക്ക് നിലപാടിനെ കാശ്മീര്‍ മുന്‍മുഖ്യമന്ത്രി മെഹബൂബ മുഫ്ത്തി വിമര്‍ശിച്ചു. പത്താന്‍കോട്ടിലെ പാക്ക് സഹായത്തിന് തെളിവ് നല്‍കിയിട്ടും നടപടി ഉണ്ടായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News