കടിച്ച പാമ്പിനെക്കൊണ്ട് തന്നെ വിഷമിറക്കിപ്പിച്ച് കോടതി; ഹംപിയില്‍ പൈതൃക സ്മാരകങ്ങള്‍ നശിപ്പിച്ചവരെ കൊണ്ടുതന്നെ പുന:സ്ഥാപിപ്പിച്ചു

ഹംപിയില്‍ ചരിത്ര പ്രാധാന്യമുള്ള സ്മാരകങ്ങള്‍ നശിപ്പിച്ചവരെക്കൊണ്ട് തന്നെ പുന:സ്ഥാപിച്ച് കോടതി. ഇതിന് പുറമെ ഇവര്‍ക്ക് കോടതി 70,000 പിഴയും വിധിച്ചു.

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വിദഗ്ധരുടെ നേതൃത്വത്തിലാണ് നശിപ്പിച്ചവരെ കൊണ്ട് തൂണുകള്‍ വീണ്ടും സ്ഥാപിച്ചത്. 7 മണിക്കൂര്‍ കൊണ്ടാണ് ഇവ പുന:സ്ഥാപിച്ചത്.

നേരത്തെ തൂണുകള്‍ തള്ളിയിടുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി വൈറലായിരുന്നു. അതിന് പിന്നാലം ശക്തമായ പ്രതിഷേധം ഉയരുകയും ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here