സ്വര്‍ണ്ണ വിലയില്‍ റെക്കോര്‍ഡ് കുതിപ്പ് തുടരുന്നു, പവന് കാല്‍ ലക്ഷം രൂപ കടന്നു; 25160 രൂപയാണ് ഇന്ന് ഒരു പവന്റെ വില

ആഗോള വിപണിയില്‍ വില കൂടുന്നതാണ് ആഭ്യന്തര വിപണിയയിലും സ്വര്‍ണ്ണ വില വര്‍ധിക്കാനുള്ള കാരണം. ട്രോയ് ഔണ്‍സിന് 1345 ഡോളര്‍ ആയാണ് ആഗോള വിപണിയില്‍ സ്വര്‍ണ്ണ വില കൂടിയത്.

പവന് ഇന്ന് 240 രൂപ കൂടി 25160 രൂപ ആയി. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 3145 രൂപ ആയി. ഡോളറിന്റെ മൂല്യത്തില്‍ ഉണ്ടായ ഇടിവും സ്വര്‍ണ്ണ വില കൂടാന്‍ ഇടയാക്കി.

അമേരിക്കയിലും ആഗോള സാമ്പത്തിക രംഗത്തും തകര്‍ച്ച ഉണ്ടാകുമെന്ന ആശങ്ക കാരണം നിക്ഷേപകര്‍ ധാരാളമായി സ്വര്‍ണ്ണം വാങ്ങുന്നുണ്ട്. ആഗോള വിപണിയില്‍ സ്വര്‍ണ്ണ വില ട്രോയ് ഔണ്‍സിന് 1400 വരെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയില്‍ ഉത്സവ സീസണ്‍ ആയത് കാരണം സ്വര്‍ണ്ണ വില്‍പ്പന വര്‍ധിച്ചിട്ടുണ്ട്. ഉല്പാദന മേഖലയില്‍ ഉള്ള സ്ഥാപനങ്ങളും ധാരാളമായി സ്വര്‍ണ്ണം ഇറക്കുമതി ചെയ്യുന്നു. രൂപയുടെ മൂല്യം ഉയരാതിരിക്കുകയും ആഗോള വിപണിയില്‍ വില കൂടുകയും ചെയ്താല്‍ ആഭ്യന്തര വിപണിയില്‍ ഇനിയും സ്വര്‍ണ്ണ വില കൂടും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News