സഖ്യം പ്രഖ്യാപിച്ചെങ്കിലും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മോദിയെ പിന്തുണയ്ക്കില്ലെന്ന് സൂചന നല്‍കി ശിവസേന

സഖ്യം പ്രഖ്യാപിച്ചെങ്കിലും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മോദിയെ പിന്തുണയ്ക്കില്ലെന്ന് സൂചന നല്‍കി ശിവസേന. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിന്ന് 100 സീറ്റുകള്‍ കുറവാണ് ഇത്തവണ ബിജെപി നേടുന്നതെങ്കില്‍ പ്രധാനമന്ത്രിയെ തീരുമാനിക്കുന്നത് എന്‍ഡിഎ ആയിരിക്കുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.

രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണ് മഹാരാഷ്ടയിലെ ബിജെപി സഖ്യമെന്നും ഹൃദയത്തില്‍ നിന്നുള്ള തീരുമാനമല്ല ഇതെന്നും ഒരു ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ശിവേസന എംപി കൂടിയായ സഞ്ജയ് റാവത്ത് പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി ചേര്‍ന്ന് സഖ്യമായി മത്സരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതിന് തൊട്ട് പിന്നാലെയാണ് നരേന്ദ്രമോദിയെ വീണ്ടും പ്രധാനമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നതില്‍ ശിവസേന എതിര്‍പ്പ് പ്രകടമാക്കുന്നത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിന്ന് 100 സീറ്റുകള്‍ കുറവാണ് ഇത്തവണ ബിജെപി നേടുന്നതെങ്കില്‍ പ്രധാനമന്ത്രിയെ തീരുമാനിക്കുന്നത് എന്‍ഡിഎ ആയിരിക്കുമെന്നാണ് ശിവസേന നേതാവും എംപിയുമായ സഞ്ജയ് റാവത്ത് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്.

വലിയ ഒറ്റകക്ഷിയാണെന്ന പേരില്‍ മുന്നണി സംവിധാനത്തെ അട്ടിമറിച്ച് ബിജെപി ഏകപക്ഷീയമായി പ്രധാനമന്ത്രി സ്ഥാനത്തേക്ക് മോദിയെ കൊണ്ടുവരാന്‍ ശ്രമിക്കുകയാണെങ്കില്‍ എതിര്‍പ്പുണ്ടാകുമെന്ന സൂചന തന്നെയാണ് ശിവസേന നേതാവിന്റെ പ്രസ്താവന. നിതിന്‍ ഗഡ്കരിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കില്ലെന്നും ശിവസേന പറയുന്നു.

ബിജെപി ഇതര പാര്‍ട്ടികളുടെ നേതാക്കളായ ഉദ്ധവ് താക്കറെ, പ്രകാശ് ബാദല്‍, നിതീഷ് കുമാര്‍ എന്നിവരൊക്കെയും എന്‍ഡിഎയിലെ പ്രമുഖ നേതാക്കളാണെന്ന പ്രസ്താവന മുന്നണിയിലെ ബിജെപി സമീപനത്തിനെതിരായ ബിജെപി ഇതര എന്‍ഡിഎ കക്ഷികളുടെ ഐക്യത്തിന്റെ സൂചനയാണ്.

രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണ് മഹാരാഷ്ട്രയിലെ ബിജെപി ശിവസേന സഖ്യമെന്നും ഹൃദയത്തില്‍ നിന്നുള്ള തീരുമാനമല്ല ഇതെന്നുമുള്ള റാവത്ത് പറയുന്നു. തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും തിരിച്ചടി നേരിടുമെന്ന ബോധത്തില്‍ നിന്നാണ് സഖ്യം പ്രഖ്യാപിച്ചതെന്ന വാദങ്ങളെ ശരിവയ്ക്കുന്നതാണ് റാവത്തിന്റെ വാക്കുകള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News