കേരള സംരക്ഷണ യാത്ര വടക്കൻ മേഖലാ ജാഥ കണ്ണൂർ ജില്ലയിലെ പര്യടനം പൂർത്തിയാക്കി വയനാട് ജില്ലയിലേക്ക് പ്രയാണം ആരംഭിച്ചു

കാനം രാജേന്ദ്രൻ നയിക്കുന്ന എൽ ഡി എഫ് കേരള സംരക്ഷണ യാത്ര വടക്കൻ മേഖലാ ജാഥ കണ്ണൂർ ജില്ലയിലെ പര്യടനം പൂർത്തിയാക്കി വയനാട് ജില്ലയിലേക്ക് പ്രയാണം  ആരംഭിച്ചു.പേരാവൂർ നിയോജക മണ്ഡലത്തിൽപ്പെട്ട ഇരിട്ടിയിലായിരുന്നു കണ്ണൂർ ജില്ലയിലെ അവസാന സ്വീകരണം.വയനാട്ടിലേക്ക് പ്രവേശിക്കുന്ന  യാത്രയെ തലപ്പുഴയിൽ വച്ച് എൽ ഡി എഫ് നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിക്കും.
കർഷക സമരങ്ങളുടെയും തൊഴിലാളി മുന്നേറ്റത്തിന്റെയും ചരിത്രം ഇരമ്പുന്ന കണ്ണൂരിൽ ആവേശകരമായ സ്വീകരണമാണ് ജാഥയ്ക്ക് ലഭിച്ചത്.കണ്ണൂരിന്റെ ചുവന്ന മണ്ണിൽ ജന മുന്നേറ്റത്തിന്റെ പുതിയ ചരിത്രം രചിച്ചു കൊണ്ടായിരുന്നു ജാഥയുടെ പ്രയാണം.
ജില്ലയിലെ അവസാന സ്വീകരണ കേന്ദ്രമായ ഇരിട്ടിയിലും ജാഥയെ സ്വീജാരിക്കാൻ വൻ പുരുഷാരം ഒഴുകിയെത്തി.ഇരിട്ടി ക്രിസ്ത്യൻ  പള്ളിക്ക് സമീപത്ത് വച്ച് സ്വീകരണ യോഗം നടക്കുന്ന നായനാർ സ്മാരക മുൻസിപ്പൽ സ്റ്റേഡിയത്തിലേക്ക് ജാഥയെ ആനയിച്ചു.
വാദ്യ മേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ ഘോഷ  യാത്രയായാണ് ജാഥയെ വേദയിലേക്ക് ആനയിച്ചത്.ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി ക്ക് കേരളത്തിൽ ഒരു ചലനവും ഉണ്ടാക്കാനാകില്ലെന്ന് ജാഥാ ലീഡർ കാനം രാജേന്ദ്രൻ പറഞ്ഞു.
വയനാട് ജില്ലയിൽ പ്രവേശിക്കുന്ന യാത്രയെ തലപ്പുഴയിൽ വച്ച് എൽ ഡി എഫ് നേതാക്കളും പ്രവർത്തകരും ചേർന്ന് വരവേൽപ്പ് നൽകും.മാനന്തവാടിയിലാണ് വയനാട് ജില്ലയിലെ ആദ്യ സ്വീകരണം. ജോസ് ടാക്കീസ് ജംഗ്ഷനിൽ നിന്നും ജാഥയെ സ്വീകരണ കേന്ദ്രത്തിലേക്ക് ആനയിക്കും.തുടർന്ന്  ബത്തേരിയിലും പിന്നീട് കൽപ്പറ്റയിലും സ്വീകരണം നൽകും.വ്യാഴാഴ്ച കോഴിക്കോട് ജില്ലയിലാണ് ജാഥയുടെ പര്യടനം.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News