അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തിലുള്ള രണ്ടാം കിസാൻ ലോംഗ് മാർച്ച് ഇന്ന് നാസിക്കിൽ നിന്നും തുടങ്ങാനിരിക്കെ പങ്കെടുക്കാൻ മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ നിന്നും പുറപ്പെട്ട കർഷകരെയും പാർട്ടി പ്രവർത്തകരെയുമാണ് പൊലീസ് വിവിധ ഭാഗങ്ങളിൽ തടയുന്നത്.

കഴിഞ്ഞ തവണ പങ്കെടുത്തതിനെക്കാൾ കൂടുതൽ കർഷകരാണ് ഉൾഗ്രാമങ്ങളിൽ നിന്നും നാസിക് ലക്ഷ്യമാക്കി വന്നു കൊണ്ടിരിക്കുന്നത്.

പല ഗ്രൂപ്പുകളായി ലോറികളിലും ജീപ്പുകളിലുമായി എത്തി കൊണ്ടിരിക്കുന്നവരെയാണ് പോലീസ് തടഞ്ഞു കൊണ്ടിരിക്കുന്നത്.