അയോധ്യ തര്‍ക്ക ഭൂമി കേസ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഫെബ്രുവരി 26ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗൊയി,ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എസ് എ ബോബ്‌ഡെ, അശോക് ഭൂഷണ്‍, എ കെ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ജനുവരി 29 ന് സുപ്രീംകോടതി കേസ് പരിഗണിക്കാനിരിക്കെ ജസ്റ്റിസ് എസ്എ ബോബ്‌ഡെ അവധിയായതിനെത്തുടര്‍ന്ന് മാറ്റിവയ്ക്കുകായിരുന്നു.

കേസില്‍ ദൈനംദിന വാദം കേള്‍ക്കല്‍ വേണമോ, അന്തിമ വാദം എപ്പോള്‍ കേള്‍ക്കണം എന്നീ കാര്യങ്ങളാണ് ബെഞ്ച് തീരുമാനിക്കുക