നിരന്തരം തന്നെ ശല്ല്യപ്പെടുത്തുന്ന കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളോട് തന്നെയും കുടുംബത്തേയും വെറുതെ വിടാന്‍ പറയണമെന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍.

ജിയാസ് ജമാല്‍ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ഫെയ്സ്ബുക്കിലൂടെ ഈ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. കോൺഗ്രസ് നേതാവ് ജമാൽ മണക്കാടന്റെ ഭാര്യ റുഖിയ ജമാൽ എന്ന സ്ത്രീയുടെ നേതൃത്വത്തിലാണ് തനിക്കെതിരെ ആക്രമണം നടന്നതെന്ന് ജിയാസ് ജമാല്‍ പറയുന്നു.

ഒരു വര്‍ഷം മുന്നെ പ്രദേശത്തെ കല്യാണ വീട്ടില്‍ നിന്നും തന്നെ മര്‍ദ്ധിച്ച കോണ്‍ഗ്രസ് നേതാവിനും ഭാര്യക്കുമെതിരെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ഉള്‍പ്പെടെ ഡിസിസി പ്രസിഡണ്ടിന് പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ റുഖിയയുടെ സഹോദരന്‍റെ നേതൃത്വത്തില്‍ പലതവണ തന്നെ അപായപ്പെടുത്താന്‍ ശ്രമമുണ്ടായി.

പാര്‍ട്ടിയില്‍ തിരിച്ചെടുത്തില്ലെങ്കിലും കുടുംബവും കുട്ടിയുമുള്ള തന്നെ ജീവിക്കാന്‍ അനുവദിക്കണമെന്നും കുറിപ്പില്‍ പറയുന്നു.

ജിയാസ് ജമാലിന്‍റെ ഫെയ്സ്ബുക്ക് കുറിപ്പ്