മായാനദി സിനിമയിലൂടെ മലയാളി മനസുകളില്‍ കയറിക്കൂടിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. തന്റെ തനതായ ശൈലിയിലൂടെ പ്രേക്ഷകരെ തനിക്കൊപ്പം നിര്‍ത്താന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ടെന്നതാണ് ഐശ്വര്യ ലക്ഷ്മിയുടെ വിജയം.

മലയാളത്തിലെ ഏറ്റവും തിരക്കേറിയ യുവനായികയായി ‘ഐഷു’ എന്ന ഐശ്വര്യ ലക്ഷ്മി മാറിക്കഴിഞ്ഞു. ഇപ്പോള്‍ ഏഷ്യാവിഷന്‍ അവാര്‍ഡ് ചടങ്ങില്‍ നടി ധരിച്ച വസ്ത്രങ്ങളാണ് ആരാധകരുടെ ഇടയില്‍ വന്‍ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

ബോളിവുഡ് നടിയുടെ ലുക്കിലുള്ള ഐശ്വര്യയുടെ ചിത്രങ്ങള്‍ ഇരുകൈയും നീട്ടി സോഷ്യല്‍മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. എന്നാല്‍ ചിത്രങ്ങളില്‍ വിയോജിപ്പുമായും പലരും രംഗത്തെത്തുന്നുണ്ട്.

ഞങ്ങളുടെ ഐഷു ഇങ്ങനെയല്ലെന്നും ഇത്തരം വേഷങ്ങളില്‍ കാണാന്‍ ഇഷ്ടമല്ലെന്നുമായിരുന്നു സോഷ്യല്‍മീഡിയയില്‍ വരുന്ന കൂടുതല്‍ കമന്റുകള്‍.

ഐശ്വര്യയ്ക്ക് ബോളിവുഡിലും അഭിനയിക്കാം എന്നു തെളിയിക്കുന്നതാണ് ഈ ചിത്രങ്ങളെന്നായിരുന്നു മറ്റുചിലരുടെ അഭിപ്രായം.