നാല് വയസ്കാരി ബാലികയെ പീഡിപ്പിച്ച ആട്ടോ ഡ്രൈവറെ കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തു

നാല് വയസ്കാരി ബാലികയെ പീഡിപ്പിച്ച ആട്ടോ ഡ്രൈവറെ കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തു. ഒറ്റൂർ വില്ലേജിൽ മൂഴിയിൽ ക്ഷേത്രത്തിന് സമീപം ട്വിങ്കിൾ നിവാസിൽ സുദർശനൻ മകൻ 33 വയസുള്ള ടിന്റുവാണ് അറസ്റ്റിലായത്.

സ്കൂളിൽ കൊണ്ട് പോവുകയാണെന്ന വ്യാജേന ആട്ടോറിക്ഷയിൽ കയറ്റി കൊണ്ട് പോയ ശേഷം സ്കൂളിൽ കൊണ്ട് പോകാതെ കിന്റെർ ജോയി വാങ്ങി കൊടുത്ത് പ്രലോഭിപ്പിച്ച് ഇയാളുടെ വീട്ടിൽ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.

ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. സബ് ഇൻസ്പെക്ടർ അഭിലാഷ്. പി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആണ് പ്രതിയെ പിടികൂടിയത്.

അന്വേഷണ സംഘത്തിൽ എ എസ് ഐമാരായ രാധാകൃഷ്ണൻ, സനിൽകുമാർ സിവിൽ പോലീസ് ഓഫീസർ അനൂപ് എന്നിവരും ഉണ്ടായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News