കുനിയില്‍ ഇരട്ടക്കൊലക്കേസ്: മൃതദേഹങ്ങളില്‍ അമ്പതോളം വെട്ടുകളെന്ന് ഡോക്ടര്‍

മലപ്പുറം: കുനിയില്‍ കൊളക്കാടന്‍ സഹോദരങ്ങളുടെ ശരീരത്തില്‍ ആഴത്തിലുള്ള 47 വെട്ടുകള്‍ ഉണ്ടെന്ന് ഡോക്ടറുടെ മൊഴി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫോറന്‍സിക്ക് വിഭാഗത്തിലെ ഡോക്ടര്‍ സുജിത്ത് ശ്രീനിവാസനാണ് മഞ്ചേരി മൂന്നാം അഡീഷണല്‍ സെഷന്‍സകോടതി മുമ്പാകെ മൊഴി നല്‍കിയത്. അബൂബക്കറിന്റെ മൃതദേഹത്തിലാണ് ആഴത്തിലുള്ള മുറിവുകള്‍ കുടുതല്‍.

തലയ്ക്കും കൈകള്‍ക്കുമാണ് മാരക പരിക്ക്. മൂര്‍ച്ചയേറിയ ആയുധങ്ങള്‍കൊണ്ടുള്ള 20 മുറിവാണുള്ളത്. തലയോട് തകര്‍ന്ന് തലച്ചോര്‍ ചിതറി. എല്ലുകള്‍ പലയിടങ്ങളിലും കഷണങ്ങളായി. ദേഹമാസകലം പരിക്കുണ്ട്. വലതു കൈയിലെ മൂന്ന് വിരലുകളും അറ്റു. വെട്ടുന്നതിനിടെ തലയോട്ടിയില്‍ കുരുങ്ങിയ കൊടുവാള്‍ ആശുപത്രിയില്‍ നിന്നാണ് പുറത്ത് എടുത്തത്.

ഈ ആയുധം ഡോക്ടര്‍ തിരിച്ചറിഞ്ഞു. ആസാദിന്റെ തലയ്ക്കും വയറിനുമാണ് ഗുരുതര പരിക്ക്. ശരീരത്തില്‍ ആകെ 27 വെട്ടും കുത്തും. ഇരുകൈകളും കൊത്തിക്കീറിയ നിലയിലായിരുന്നു. ആശുപത്രിയില്‍ എത്തും മുമ്പ് ഇരുവരുടെയും രക്തം ഏറെ നഷ്ടപ്പെട്ടു. ആസാദിന്റെ വയറിന് വെട്ടേറ്റ് ആന്തരികാവയവങ്ങള്‍ പുറത്തുചാടിയ നിലയിലായിരുന്നു. വിരലുകള്‍ മുറിഞ്ഞു.

വെട്ടേറ്റ് വിരലുകള്‍ അറ്റുതൂങ്ങിയ നിലിയിലായിരിന്നുവെന്നും ഡോക്ടര്‍ കോടതി മുമ്പാകെ ബോധിപ്പിച്ചു.829 പേജുകളിലായാണ് ഇരുവരുടെയും പോസ്റ്റ് മോര്‍ട്ട്ം റിപ്പോര്‍ട്ട് തയാറാക്കിയത്. കൊലപാതകത്തിന്റെ പൈശാചികത വ്യക്തമാക്കുന്ന അടയാളങ്ങളാണ് ഡോക്ടറുടെ മൊഴി. ഇതുവരെ 257 സാക്ഷികളെ വിസ്തരിച്ചു. പ്രതികളായ 22 ലീഗുകാര്‍ക്കെതിരെ നിര്‍ണായക തെളിവുകള്‍ ഇതിനകം കോടതിമുമ്പാകെ ഹാജരാക്കി. 450ഓളം രേഖകളും അന്‍പലധിക തൊണ്ടിമുതലും കോടതി മുമ്പാകെ തെളിവായി സ്വീകരിച്ചു.

356 സാക്ഷികളുള്ള കേസില്‍ സെപ്തംബര്‍ 19-നാണ് വിസ്താരം ആരംഭിച്ചത്. 2012 ജൂണ്‍ 10നാണ് മുസ്ലിം ലീഗുകാര്‍ കൊലപാതകം നടത്തിയത്. കൊളക്കാടന്‍ അബൂബക്കര്‍ (കുഞ്ഞാപ്പു-48), സഹോദരന്‍ അബ്ദുള്‍ കലാം ആസാദ്(37)എന്നിവരെ നടുറോഡില്‍ വെട്ടിക്കൊലപ്പെടു ത്തിയെന്നാണ് കേസ്. പ്രോസിക്യൂഷനുവേണ്ടി ഇ എം കൃഷ്ണന്‍ നമ്പൂതിരിയും പ്രതികള്‍ക്കായി പി കെ ശ്രീധരനും ഹാജരായി. സാക്ഷി വിസ്താരം 25ന് വീണ്ടും തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News