പൊലീസ് വിലക്കും പ്രതിസന്ധികളും മറികടന്ന് കിസാന്‍ സഭ ലോംഗ് മാര്‍ച്ച് ഇന്ന് പ്രയാണം ആരംഭിക്കും

പൊലീസ് വിലക്കും പ്രതിസന്ധികളും മറികടന്ന് കിസാന്‍ സഭ ലോംഗ് മാര്‍ച്ച് ഇന്ന് പ്രയാണം ആരംഭിക്കും. വിവിധ ഇടങ്ങളില്‍ കര്‍ഷകരെ പൊലീസ് തടഞ്ഞതിനെത്തുടര്‍ന്ന് പലര്‍ക്കും ഇന്നലെ നാസിക്കില്‍ എത്താനായില്ല. ഇവരെ കൂടി ഉള്‍പ്പെടുത്തിയാണ് മാര്‍ച്ച് ഇന്ന് മുംബൈയിലേക്ക് പുറപ്പെടുന്നത്.

ആദ്യ ലോംഗ് മാര്‍ച്ച് കഴിഞ്ഞ് ഒരു വര്‍ഷത്തോളം ആയിട്ടും ഉറപ്പുകള്‍ നടപ്പാക്കാന്‍ മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാര്‍ തയ്യാറാകാഞ്ഞതോടെയാണ് വീണ്ടും മാര്‍ച്ച് ചെയ്യുന്നത്. 180 കിലോമീറ്ററോളം താണ്ടി 27ന് മഹാരാഷ്ട്രാ നിയമസഭ വളയാനാണ് കര്‍ഷകരുടെ യാത്ര.

മഹാരാഷ്ട്രയിലെ കര്‍ഷകരുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ ഇത്തവണയും സര്‍ക്കാര്‍ മുട്ടുകുത്തുകയാണ്. മാര്‍ച്ചിന് അനുമതി നിഷേധിച്ച് കര്‍ഷകരെ മണിക്കൂറുകളോളം റോഡില്‍ നിര്‍ത്തി പീഡിപ്പിച്ചു,നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ ശ്രമം നടത്തി, ഇങ്ങനെ പ്രതിസന്ധികള്‍ ഒരോന്നും അതിജീവിച്ചാണ് രണ്ടാം കിസാന്‍ ലോംഗ് മാര്‍ച്ച് ഇന്ന് നാസികില്‍ നിന്ന് പുറപ്പെടുന്നത്.

ഇന്നലെ പ്രയാണം ആരംഭിക്കാനിരുന്ന മാര്‍ച്ചില്‍ പങ്കെടുക്കാന്‍ വാഹനങ്ങളിലും കാല്‍നടയായും എത്തിയ കര്‍ഷകരെ പൊലീസ് മണിക്കൂറുകളോളം തടഞ്ഞതിനെത്തുടര്‍ന്നാണ് ഇന്ന് യാത്ര ആരംഭിക്കാനുള്ള തീരുമാനം. കര്‍ഷകര്‍ ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയുമായി നാസികിലെ മൈതാനാത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

വഴിയോരങ്ങളിലും മൈതാനങ്ങളിലുമായിരുന്നു കഴിഞ്ഞ രാത്രി കര്‍ഷകര്‍ കഴിച്ചുകൂട്ടിയത്. 23 ജില്ലകളില്‍ നിന്നായി 50000ത്തോളം കര്‍ഷകര്‍ സമരത്തില്‍ അണിനിരക്കുന്നു. ആദ്യ ലോംഗ് മാര്‍ച്ച് കഴിഞ്ഞ് ഒരു വര്‍ഷത്തോളമായിട്ടും നല്‍കിയ ഉറപ്പുകള്‍ പാലിക്കാന്‍ മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാര്‍ തയ്യാറാകാഞ്ഞതോടെയാണ് രണ്ടാം ലോംഗ് മാര്‍ച്ച്.

മാര്‍ച്ച് നടത്തിക്കൊണ്ട് മാത്രമേ ഇനി സര്‍ക്കാരുമായി ചര്‍ച്ചയ്ക്കുള്ളൂ എന്ന നിലപാടിലാണ് കിസാന്‍ സഭ. പഴയ മാര്‍ച്ചിന്റെ മാതൃകയില്‍ തന്നെയാകും ഈ മാര്‍ച്ചും. 180 കിലോമീറ്ററോളം താണ്ടി 27ന് മഹാരാഷ്ട്രാ നിയമസഭ വളയാനാണ് കര്‍ഷകരുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News