പുല്‍വാമ ഭീകരാക്രമണത്തില്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ലോകം മുഴുവന്‍ പാകിസ്ഥാന് നേരെ കൈ ചൂണ്ടുകയാണ്.

പക്ഷേ ഇതെല്ലാം പാകിസ്ഥാന്‍ ഭരണകൂടം നിഷേധിക്കുകയും ചെയ്തു. അതേസമയം പാകിസ്ഥാനിലെ യുവജനത ഭീകരാക്രമണത്തെ അപലപിച്ച് രംഗത്ത് എത്തി. കയ്യില്‍ പ്ലക്കാര്‍ഡുകളുമായി ആണ് അവര്‍ സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെട്ടത്.

ദേശീയതക്ക് വേണ്ടി ഞാന്‍ എന്റെ മനുഷത്വം പണയപ്പെടുത്തില്ല, ഞാന്‍ ഒരു പാകിസ്ഥാനി ആണ് പുല്‍വാമ ആക്രമണത്തില്‍ എന്റെ ദു;ഖം ഞാന്‍ രേഖപ്പെടുത്തുന്നു എന്നിങ്ങനെയാണ് പ്ലക്ക് കാര്‍ഡുകള്‍. യുദ്ധത്തിനെതിരെയാണ് ഇവരുടെ ഈ ക്യാംപയിന്‍.

രക്തം ആരുടേതായാലും അത് മനുഷ്യ കുലത്തിന്റേത് ആണ്. യുദ്ധം എന്നത് ലോക സമാധാനത്തിന്റെ മരണം ആണ്. യുദ്ധം എന്നത് തന്നെ ഒരു പ്രശ്‌നമാണമാണ്. അതെങ്ങനെ ബാക്കിയുള്ള പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കും എന്ന് യുവത്വം ആരായുന്നു.